ADVERTISEMENT

വായനയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവരാണ് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. തങ്ങളെ രണ്ടുപേരെയും ഒരുമിപ്പിച്ചതിൽ ‘ശാന്താറാം’ എന്ന നോവലിനും പങ്കുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. 

 

താൻ വായിക്കാറുള്ള പുതിയ പുസ്തകങ്ങളെകുറിച്ച് സുപ്രിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾ അലംകൃതയെയും വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുകയാണ് ഇവരിപ്പോൾ. പ്രശസ്ത എഴുത്തുകാരനായ റസ്കിൻ ബോണ്ട് എഴുതിയ കുട്ടികൾക്കായുള്ള കഥകളുടെ സമാഹാരമാണ് ആലിക്കായി സുപ്രിയ തിരഞ്ഞെടുത്തിരിക്കുന്നത്. റസ്കിൻ ബോണ്ടിന്റെ ആരാധികകൂടിയായ സുപ്രിയ മകൾക്കായി വാങ്ങിയ പുസ്തകത്തിന്റെ കവർചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവയ്ക്കാനും മറന്നില്ല. മാത്രമല്ല കൊറോണക്കാലത്തിനു ശേഷം ആലിയെയും കൂട്ടി മുസൂരിയിൽ റസ്കിൻ ബോണ്ടിനെ കാണാൻ പോകാൻ ആഗ്രഹം ഉണ്ടെന്നും സുപ്രിയ ഒരു കമന്റിന് മറുപടിയായി കുറിച്ചു.

 

ആലി തനിയെ വായിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് വായിക്കും ചില വാക്കുകളുടെ ഉച്ചാരണവും അർഥവും പറഞ്ഞു കൊടുത്താൽ മതിയെന്നും സുപ്രിയ മറുപടിയായി കുറിച്ചു.

 

English Summary: Supriya Prithviraj picks Ruskin Bond's book for daughter Alamkritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com