വമ്പിച്ച വിലക്കുറവില്‍ മനോരമ ഇയര്‍ ബുക്ക് കളക്‌റ്റേഴ്‌സ് എഡിഷന്‍ സ്വന്തമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ്

manorama-year-book-2020-article-image
SHARE

21-ാം നൂറ്റാണ്ടിലെ സംഭവബഹുലമായ 20 വര്‍ഷങ്ങളെ ആറ്റിക്കുറുക്കിയെടുത്ത മനോരമ ഇയര്‍ ബുക്ക് കളക്‌റ്റേഴ്‌സ് എഡിഷന്‍ വലിയ വിലക്കുറവില്‍സ്വന്തമാക്കാന്‍ അവസരം. ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പനയോട് അനുബന്ധിച്ച് വെറും 216 രൂപയ്ക്കാണ് ഈ പ്രത്യേക എഡിഷന്‍ ലഭ്യമാകുക. 350 രൂപയാണ് പുസ്തകത്തിന്റെ യഥാര്‍ത്ഥ വില. 

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്ത്യയിലും ലോകത്തും നടന്ന പ്രധാന സംഭവവികാസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് മനോരമ ഇയര്‍ ബുക്ക് കളക്‌റ്റേഴ്‌സ് എഡിഷന്‍. 2001 മുതല്‍ 2020 വരെ മനോരമ ഇയര്‍ ബുക്കുകളില്‍ പ്രത്യക്ഷമായ ക്രമത്തില്‍ പ്രധാന സംഭവങ്ങളും സാമകാലിക വിഷയങ്ങളും പ്രത്യേക എഡിഷനില്‍ അവതരിപ്പിക്കുന്നു. ഈ പുതു നൂറ്റാണ്ടിന്റെ 20 വര്‍ഷത്തെ ചരിത്രം മനസ്സിലാക്കാന്‍ ഇതിന്റെ പേജുകള്‍ വെറുതേ മറിച്ചു നോക്കിയാല്‍ മതിയാകും. 

യുപിഎസ് സി സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കും, മറ്റ് തൊഴില്‍ അന്വേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പുസ്തകം രൂപകല്‍പന ചെയ്തിരിക്കുന്നത്. 

2001ലെ ഗുജറാത്ത് ബ്ലാക്ക് ഫ്രൈഡേ മുതല്‍ വിവരാവകാശ നിയമവും, ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പും, വനിതാ സംവരണ ബില്ലും, 2012ലെ ഡല്‍ഹി കൂട്ടമാനഭംഗവും, ഇന്ത്യയിലെ 29-ാമത് സംസ്ഥാനത്തിന്റെ രൂപീകരണവും, ജയലളിതയുടെ മരണവും, ഓഖി ചുഴലിക്കാറ്റും, കേരളത്തെ നടുക്കിയ പ്രളയവുമെല്ലാം സമകാലിക സംഭവ വിഭാഗത്തില്‍ ചുരുള്‍ നിവരുന്നു. കോവിഡ്19 മഹാമാരിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്താ വികാസങ്ങള്‍ വരെ ഇതില്‍ ഉള്‍ ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനു പുറമേ 20 വര്‍ഷങ്ങളിലെ പ്രധാനപ്പെട്ട എല്ലാ രാജ്യാന്തര സംഭവ വികാസങ്ങളും പ്രത്യേക എഡിഷന്‍ ചര്‍ച്ച ചെയ്യുന്നു.  

ഒക്ടോബര്‍ 21 വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍. പ്രത്യേക എഡിഷന് പുറമേ യുപിഎസ് സി സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും മനോരമ ഇയര്‍ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. 50 മോക് ടെസ്റ്റുകളും, ദിനംപ്രതിയുള്ള കറന്റ് അഫേഴ്‌സും, ക്വിസ്സുകളും, പരീക്ഷ പരിശീലനത്തിന് സഹായിക്കുന്ന വീഡിയോകളും ഇതില്‍ ലഭ്യമാണ്. ഇയര്‍ബുക്കുകളുടെ പ്രിന്റ് എഡിഷനുകളിലൂടെ ലഭിക്കുന്ന അറിവിന്റെ മഹാസാഗരത്തെ പൂരിപ്പിക്കുന്നതാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ നിത്യവുമുള്ള അപ്‌ഡേറ്റുകള്‍.

English Summary : Manorama Year Book Collectors Edition - Flipkart Big Billion Days Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;