ADVERTISEMENT

ലോക് ഡൗൺ യാത്ര മുടക്കിയപ്പോൾ വടക്കേത്തറ ചിറയ്ക്കൽ വീട്ടിൽ‍ വൈശാഖ് സുരേഷ് ആദ്യം ഒന്നു നിരാശനായി. പക്ഷേ, വീട്ടിലിരിക്കുമ്പോൾ പഴയ യാത്രകളൊക്കെ ഒന്നു കുറിച്ചു വയ്ക്കാനായി പിന്നത്തെ തീരുമാനം. ആ തീരുമാനത്തിന്റെ ബാക്കിയാണ് ‘മാജിക്കൽ സ്റ്റോറീസ്’ എന്ന പുസ്തകം. ഹിമാലയം മുതൽ മറയൂർ വരെ വിവിധയിടങ്ങളിലേക്കു നടത്തിയ യാത്രകളാണു വൈശാഖ് കുറിച്ചു വച്ചിരിക്കുന്നത്. 

 

എംബിഎ പൂർത്തിയാക്കി ബെംഗളൂരുവിൽ ജോലി നോക്കുകയായിരുന്നു വൈശാഖ്. ജോലിയുടെ വിരസത മാറ്റാനുള്ള വഴി കൂടിയായിട്ടാണ് വൈശാഖ് മുന്നിൽക്കാണുന്ന വഴികളിലൂടെയെല്ലാം യാത്ര പോകാൻ തീരുമാനിച്ചത്. ആദ്യം വീട്ടുകാർ അറിയാതെയായിരുന്നു യാത്ര. 

Vaishakh-Suresh-2

 

കാഴ്ചയ്ക്കു ഭംഗിയുള്ള പ്രദേശങ്ങളല്ല വൈശാഖ് തേടിപ്പോയിരുന്നത്. ആളുകളുടെ  സംസ്കാരവും അവരുടെ സാധാരണ ജീവിതത്തിലെ കൗതുകക്കാഴ്ചകളുമാണു പകർത്തിയിരിക്കുന്നത്. മണാലിയിൽ ഹിഡുംബിയെ പ്രാർഥിക്കുന്ന അവിടുത്തെ തദ്ദേശീയരെയും മസിനഗുഡിയിലെ ആനക്കൂട്ടത്തെയും ഒക്കെ വൈശാഖ് പരിചയപ്പെടുത്തുന്നുണ്ട്. 

 

വർക്കലയിൽ കടൽ കാണാനെത്തിയ ഇറ്റാലിയൻ സഞ്ചാരി ലോകമെത്ര ചെറുതാണെന്ന പാഠമാണു പകർന്നു തന്നതെന്ന് വൈശാഖ് പറയുന്നു. ലഡാക്കിൽ കൊടുംതണുപ്പിൽ കണ്ണും തുറന്നു കാവലിരിക്കുന്ന ജവാന്മാർ, നമുക്കു ചൂടു പകരുന്ന കാപ്പി വരുന്ന കൂർ‍ഗിൽ കൊടുംതണുപ്പാണെന്ന വൈരുധ്യം, മറക്കാനാവാത്ത ഓർമകൾ പകരുന്ന മഹാബലിപുരം, മേഘങ്ങൾ കഥ പറയുന്ന കർണാല, നടക്കുമ്പോൾ കുളിപ്പിക്കുന്ന ജോഗ് ഫാൾസ് എന്നിവയെല്ലാം ‘മാജിക്കൽ സ്റ്റോറീസി’ൽ ഉൾപ്പെടുത്തിയിരിക്കുന്നു. നെല്ലിയാമ്പതി, ഉറുമ്പിക്കര, നീലഗിരി എന്നിവിടങ്ങളിലെ കൗതുകക്കാഴ്ചകളും വായിക്കാം. ദ് മജിഷ്യൻ എന്ന തൂലികാ നാമത്തിലാണു കുറിപ്പുകൾ എഴുതിയിരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ വഴിയാണു പുസ്തകത്തിന്റെ വിൽപന. 

 

കോവിഡ് ഭീതി അവസാനിച്ചാൽ, മാന്ത്രികതയുമായി കാത്തിരിക്കുന്ന പുതിയ ഇടങ്ങളിലേക്കു യാത്രകൾ തുടരാനാണ് വൈശാഖിന്റെ തീരുമാനം. ഇതുവരെ നടത്തിയ യാത്രയിലെ കാഴ്ചകൾ ചേർ‍ത്ത് ഫോട്ടോ പ്രദർശനവും വൈശാഖിന്റെ മനസ്സിലുണ്ട്.

 

English Summary: Magical Stories book by Vaishakh Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com