സാനുമാഷിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

SHARE

മലയാളസാഹിത്യത്തിലെ നിറസാന്നിധ്യമായ പ്രഫ. എം. കെ. സാനുവിന് ഇന്ന് പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ സാനുമാഷിന് പിറന്നാൾ ആശംസകൾ നേർന്നു. മഹാനായ അധ്യാപകൻ, പ്രഭാഷകൻ എഴുത്തുകാരൻ സാമൂഹിക ചിന്തകൻ തുടങ്ങി വിഭിന്ന മേഖലകളിൽ സ്വന്തം പ്രതിഭകൊണ്ട് നമ്മെ വിസ്‍മയിപ്പിച്ച സാനുമാഷിന് ജന്മദിനത്തിന്റെ  ആശംസകളും പ്രാർഥനകളും നേരുന്നുവെന്ന് വിഡിയോയിലൂടെ മോഹൻലാൽ പറഞ്ഞു.

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനായ പ്രഫ. എം.കെ. സാനു 1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിൽ ആണ് ജനിച്ചത്. 1958ൽ പ്രസിദ്ധീകരിച്ച അഞ്ചു ശാസ്ത്ര നായകന്മാർ ആണ് ആദ്യഗ്രന്ഥം. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസാകാരങ്ങൾ സാനുമാഷിനെ തേടിയെത്തി. കേരളത്തിന്റെ സാംസ്കാരികരംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച സാനുമാഷിന് പിറന്നാൾ ആശംസകൾ.

English Summary: Mohanlal wishes MK Sanu on his birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;