ADVERTISEMENT

വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു വാക്ക് ഒഴിവാക്കി ഓക്സ്ഫഡ് അഡ്വാന്‍സ്ഡ് ലേണേഴ്സ് നിഘണ്ടു. സ്ത്രീ വിമോചന സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധം രൂക്ഷമാക്കിയോടെയാണ് ഓക്സഫഡിന് എസെക്സ് ഗേള്‍ എന്ന വാക്ക് ഒഴിവാക്കേണ്ടിവന്നത്.

എസെക്സ് ഗേള്‍ എന്ന വാക്കിന് നിഘണ്ടുവില്‍ നല്‍കിയിരിക്കുന്ന അര്‍ഥം നേരത്തെതന്നെ വിവാദമായിരുന്നു. 

ബുദ്ധി കുറഞ്ഞ, മോശം വസ്ത്രങ്ങള്‍ ധരിക്കുന്ന, ഉറക്കെ സംസാരിക്കുന്ന, ലൈംഗിക ബന്ധത്തിന് എപ്പോഴും തയാറുള്ള സ്ത്രീ എന്നാണ് നിഘണ്ടുവില്‍ ഉണ്ടായിരുന്ന നിര്‍വചനം. 

 

സയദ് മൂര്‍ എന്ന എഴുത്തുകാരന്റെ നേതൃത്വത്തില്‍ വാക്കിനും അതിന്റെ നിര്‍വചനത്തിനുമെതിരെ പ്രക്ഷോഭം വ്യാപകമായിരുന്നു. 

‘പ്രിയപ്പെട്ട സ്ത്രീപുരുഷന്‍മാരേ, ഇതാ ഒരു വാര്‍ത്ത. വിചാരിച്ചാല്‍ നമുക്കും മാറ്റങ്ങള്‍ കൊണ്ടുവരാം എന്നതിന്റെ തെളിവ്. എന്നോടൊപ്പം നിന്ന എല്ലാ സഹോദരീസഹോദരന്‍മാര്‍ക്കും നന്ദി. ഇന്ന് നമുക്ക് ആഘോഷിക്കാനുള്ള ദിവസമാണ്’- എസെക്സ് ഗേള്‍ ഒഴിവാക്കിയതിനെക്കുറിച്ച് മൂര്‍ സമൂഹ മാധ്യമത്തില്‍ എഴുതി. 

 

എന്നാല്‍ ഓക്സ്ഫഡിന്റെ തന്നെ ഇംഗ്ലിഷ് നിഘണ്ടുവില്‍ നിന്ന് ഈ വാക്ക് മാറ്റില്ല. എസെക്സ് ഭാഗത്തു കാണപ്പെടുന്ന മോശം സ്വഭാവമുള്ള സ്ത്രീ എന്നാണ് അവര്‍ നിര്‍വചനം കൊടുത്തിരിക്കുന്നത്. ചരിത്രപരമായ പ്രധാന്യമുള്ള നിഘണ്ടുവായതിനാലാണ് വാക്ക് മാറ്റാത്തതെന്നും അവര്‍ വിശദീകരിച്ചു; ഇതുവരെ ഒരു വാക്കു പോലും മാറ്റിയിട്ടില്ലെന്നും. ചരിത്ര രേഖയാണ് നിഘണ്ടുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 

 

English Summary : Oxford removed a word due to protest For Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com