‘അശ്ലീല പുരസ്കാരം’ ഇത്തവണയില്ല; ആശ്വസിച്ചും സങ്കടപ്പെട്ടും എഴുത്തുകാര്‍

HIGHLIGHTS
  • ജനങ്ങളെ മോശം ചിന്തകളിലേക്കു നയിക്കുന്നരചനകള്‍ക്കാണ് അവാർഡ്
bad-sex-award-books
മുൻ വർഷം ബാഡ് സെക്സ് അവാർഡിന് അർഹമായ പുസ്തകങ്ങൾ
SHARE

കുപ്രശസ്തമായ ഒരു പുരസ്കാരം ഈ വര്‍ഷം റദ്ദാക്കിയതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടനിലെ ഒരുപറ്റം എഴുത്തുകാര്‍. പുരസ്കാരം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന മാനഹാനിയും അപമാനവും ഒഴിവായതിന്റെ ആഹ്ലാദത്തിലും. 

അശ്ലീല രചനകള്‍ക്ക് 1993 മുതല്‍ നല്‍കിവരുന്ന പുരസ്കാരമാണ് ഈ വര്‍ഷം വേണ്ടെന്നുവച്ചിരിക്കുന്നത്. വളരെ മോശം സമയത്തിലൂടെയാണ് ഈ വര്‍ഷം കടന്നുപോയത് എന്നതുതന്നെ കാരണം. ഈ വര്‍ഷം ഓരോദിവസവും ജനങ്ങളെ തേടിയെത്തിയത് മോശം വാര്‍ത്തകള്‍. വൈറസിനെ പേടിച്ച് ജനം വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയ കാലം. അതിനിടെ അശ്ലീലത്തിന്റെ പേരിലുള്ള പുരസ്കാര വാര്‍ത്ത കൂടി പ്രഖ്യാപിച്ച് ജനത്തെ അവശരാക്കേണ്ട എന്നു തീരുമാനിച്ചതോടെയാണ് പുരസ്കാരം റദ്ദാക്കിയത്. 

അവിശ്വസനീയവും അസ്വസ്ഥതയുളവാക്കുന്നതും ജനത്തെ മോശം ചിന്തകളിലേക്കു നയിക്കുന്നതുമായ രചനകള്‍ക്ക് 1993 ലാണ് ആദ്യത്തെ പുരസ്കാരം നല്‍കിയത്. ഓബറോണ്‍ വോ എന്നയാളാണ് ഇതിനു തുടക്കം കുറിച്ചത്. അന്നു മതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും ലിറ്റററി റിവ്യൂ പുരസ്കാരം പ്രഖ്യാപിക്കുന്നതു തുടര്‍ന്നു. 

കഴിഞ്ഞ വര്‍ഷം രണ്ടു എഴുത്തുകാര്‍ പുരസ്കാരം പങ്കിടുകയായിരുന്നു. ദിദിയര്‍ ഡിക്കോയിനും ജോണ്‍ ഹാര്‍വെയും. 

കോവിഡിനെത്തുടര്‍ന്ന് വളരെക്കുറച്ചു പുസ്തകങ്ങള്‍ മാത്രമാണ് ഈ വര്‍ഷം പുറത്തിറങ്ങിയത് എന്നതും പുരസ്കാരം റദ്ദാക്കാനുള്ള മറ്റൊരു കാരണമാണ്. എന്നാല്‍ ഇത് ഒഴിവുകഴിവായി എടുത്ത് അമിതമായ ലൈംഗിക വര്‍ണനകളിലേക്ക് എഴുത്തുകാര്‍ കടക്കരുതെന്നും ലിറ്റററി റിവ്യൂ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത വര്‍ഷം തീര്‍ച്ചയായും പുരസ്കാരം പ്രഖ്യാപിച്ചും. എഴുത്ത് നന്നായില്ലെങ്കില്‍ മാനം പോകുമെന്ന് ഉറപ്പ്. 

ലോക്ഡൗണ്‍ കര്‍ശനമാക്കിയതോടെ ലോകമെങ്ങും ലൈംഗിക അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗാര്‍ഹിക അതിക്രമങ്ങള്‍. സ്ത്രീകള്‍ക്ക് മുമ്പെന്നത്തേക്കാളും മോശം സമയവുമാണിപ്പോള്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പങ്കാളികളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ സൈബര്‍ ഇടങ്ങളിലും മറ്റും ലൈംഗിക അധിക്ഷേപങ്ങള്‍ പലര്‍ക്കും നേരിടേണ്ടിവരുന്നു. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം ഈ വര്‍ഷം എഴുതുന്ന പുസ്തകങ്ങളിലും ഉണ്ടായേക്കാം. എന്നാല്‍ മാന്യമായും അന്തസ്സോടെയും എഴുതിയില്ലെങ്കില്‍ പിടി വീഴുമെന്നാണ് മുന്നറിയിപ്പ്. 

മുന്‍പ് പുരസ്കാരം ലഭിച്ച ചില എഴുത്തുകാര്‍ക്ക് അപമാനം സഹിക്കേണ്ടിവന്നെങ്കില്‍ മറ്റു ചിലര്‍ അംഗീകാരമായാണു പുരസ്കാരത്തെ കണ്ടത്. തങ്ങളുടെ പുസ്തകം അശ്ലീലത്തിന്റെ പേരിലെങ്കിലും വായിക്കപ്പെട്ടല്ലോ എന്നായിരുന്നു അവരുടെ ചിന്ത. പുസ്തകങ്ങളുടെ വില്‍പന വര്‍ധിക്കുമെന്നതും അവര്‍ക്കു സന്തോഷം നല്‍കി. എന്തായാലും മികച്ച അശ്ലീല രചനയ്ക്കുവേണ്ടിയുള്ള ഈ വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം. തീര്‍ച്ചയായും അടുത്ത വര്‍ഷം പുരസ്കാരം പ്രഖ്യാപിക്കും. അന്നറിയാം ആരാണ് അശ്ലീലത്തില്‍ മുന്നിലെന്ന്.

English Summary: Bad Sex award cancelled as public exposed to too many bad things in 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;