ന്യൂഡൽഹി ∙ വൈവിധ്യമാർന്ന സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾതന്നെ നാം ഭാരതീയരാണെന്നതു മറക്കരുതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച ‘ഓ, മിസോറം’ ഇംഗ്ലിഷ് കവിതാ സമാഹാരം വെർച്വലായി പ്രകാശനം ചെയ്യുകയായിരുന്നു വെങ്കയ്യ. ഭാഷയും ശീലവും വർഗവും വർണവും ജാതിയുമെല്ലാം വ്യത്യസ്തമായിരിക്കാം. പക്ഷേ, അപ്പോഴും നാം ഒരൊറ്റ രാജ്യവും ജനതയുമാണ് – വെങ്കയ്യ പറഞ്ഞു. പി.എസ്. ശ്രീധരൻ പിള്ള, മിസോറം മുഖ്യമന്ത്രി സോറംതാംഗ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി വി.പി. ജോയി, ജി. ശ്രീദത്തൻ എന്നിവർ പ്രസംഗിച്ചു.
English Summary : Vice President Venkaiah Naidu releases book of poems by Mizoram Governor Sreedharan Pillai