ADVERTISEMENT

മിനിക്കഥകളിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത പി.കെ. പാറക്കടവിന്റെ കഥാലോകം ഇനി ഉറുദുവിലേക്കും. ‘ബാദൽ കാ സായ’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.

 

പാറക്കടവിന്റെ മിനിക്കഥകളെ മിന്നൽകഥകളെന്നാണ് പുനത്തിൽ കുഞ്ഞബ്ദുല്ല പണ്ട് വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലിഷിലേക്കും അറബിയിലേക്കും മുൻപ് മിനിക്കഥകൾ വിവർത്തനം  ചെയ്യപ്പെട്ടിട്ടുണ്ട്. പെരുവിരൽക്കഥകൾ എന്ന പേരിലുള്ള മലയാള കഥാസമാഹാരം ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. ലോക്ഡൗൺ കാലത്ത് ഓരോ ദിവസവും ഓരോ കഥ വീതം സമൂഹമാധ്യമങ്ങളിലൂടെ എഴുതിവരികയായിരുന്നു പി.കെ.പാറക്കടവ്. ഇതിനുശേഷമാണ് കഥകളുടെ ഉറുദു പരിഭാഷയും പുറത്തിറങ്ങിയിരിക്കുന്നത്.

‘മേഘത്തിന്റെ തണൽ’ എന്ന പുസ്തകത്തിലെയും മറ്റു ചില പുസ്തകങ്ങളിലെയും കഥകളാണ് ഉറുദുവിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിൽ താമസിക്കുന്ന എലിസബത്ത് കുര്യൻ മോനയാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ എജ്യൂക്കേഷണൽ പബ്ലിഷിങ് ഹൗസാണ് പുസ്തകം പ്രസാധനം ചെയ്തത്.

English Summary: PK Paarakkadav’s stories now available in Urdu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com