ADVERTISEMENT

രണ്ടായിരത്തിൽ, കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കവി നീലമ്പേരൂർ മധുസൂദനൻ നായർ ആശ്ചര്യപ്പെട്ടു. സന്തോഷത്താലല്ല, അവാർഡിനു പരിഗണിക്കാൻ പുസ്തകം അയയ്ക്കാതിരുന്ന തനിക്ക് അവാർഡോ?. അവസാനം കണ്ടു പിടിച്ചു – പുസ്തകം അയച്ചത് സുഹൃത്തായ പ്രഫ. ആർ. രമേശൻ നായർ. അവാർഡുകൾക്കായി പുസ്തകങ്ങൾ അയയ്ക്കാനുള്ള   മടി അറിയാമായിരുന്ന രമേശൻ നായർ, നീലമ്പേരൂർ അറിയാതെ പുസ്തകം അക്കാദമിക്ക് അയയ്ക്കുകയായിരുന്നു. ഈ മടി കാരണമാണ് നീലമ്പേരൂർ വീട്ടിന്റെ ഷോക്കേസ് അവാ‍ർഡുകളാൽ നിറഞ്ഞു കവിയാതിരുന്നത്. 

നീലമ്പേരൂർ ഗവ.പ്രൈമറി സ്കൂൾ, ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദവും പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്നു സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. കുറെക്കാലം അധ്യാപകനായിരുന്നു. 

വ്യവസായ വാണിജ്യ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റ് ആയി ജോലിക്കു കയറിയപ്പോഴും കണക്കുകളായിരുന്നു കൂട്ട്. "ഈ സർക്കാർ ഉദ്യോഗം എന്റെ കവിതയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തോ?. ഇല്ല. ഓഫിസിൽ എനിക്ക് കവിതയില്ല. കണക്കുമാത്രം. പിന്നെ ഒന്നുണ്ട്– പിണക്കത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നുമാണ് കവിത പിറക്കുന്നത്" – ഈ വാദം നിരത്തിയാണ് കണക്കും കവിതയും തമ്മിലെ പൊരുത്തക്കേടിനെ കവി ഏച്ചുകെട്ടിയത്. 

മൗസല പർവത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്കാരവും പാഴ്ക്കിണറിന് മൂലൂർ സ്മാരക പുരസ്കാരവും കിളിയും മൊഴിയും എന്ന ഗ്രന്ഥത്തിനു സംസ്ഥാന ബാലസാഹിത്യ പുരസ്കാരവും ചമതയ്ക്കു കേരള സാഹിത്യ അക്കാദമി  പുരസ്കാരവും ലഭിച്ചു. സ്നേഹപൂർവം മീര എന്ന സിനിമയ്ക്കായി ഗാനരചന നിർവഹിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. രണ്ടു പതിറ്റാണ്ടോളം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.

English Summary : Malayalam Poet Neelamperoor Madhusoodanan Nair Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com