ഇൗ മൂന്നു കാര്യങ്ങൾ പരിശീലിക്കൂ, ജീവിതം സന്തുഷ്ടമാക്കാം

HIGHLIGHTS
  • സമാനഭാവങ്ങളിലൂടെ സഞ്ചരിച്ചവരുടെ വാക്കുകൾ ആപ്തവാക്യങ്ങളാകും
subhadinam-three-tips-for-a-happy-life
Representative Image. Photo Credit : AJP / Shutterstock.com
SHARE

അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതയിൽപ്പെട്ട് സ്വന്തം വീടു വിറ്റ് അവർക്കു വാടകവീട്ടിലേക്കു മാറേണ്ടിവന്നു. വന്നുചേർന്ന ദുര്യോഗത്തോടു ഭർത്താവ് പൊരുത്തപ്പെട്ടെങ്കിലും ഭാര്യയ്ക്ക് അത്രവേഗം അതിനായില്ല. വലിയ നിരാശയോടെ പഴയ പെട്ടികൾ തിരയുന്നതിനിടെ മുത്തശ്ശിയുടെ ഡയറി അവർ  കണ്ടെത്തി. സമാനസാഹചര്യത്തിൽ ഒരിക്കൽ വീടുവിട്ട് ഇറങ്ങേണ്ടിവന്നപ്പോഴെടുത്ത  മൂന്നു തീരുമാനങ്ങൾ അതിൽ എഴുതിയിട്ടുണ്ടായിരുന്നു. ഒന്ന്, താൻ ഒരു ദിവസം മറ്റുള്ളവർക്ക് ഒരു നന്മയെങ്കിലും ചെയ്യും. രണ്ട്, ദിവസവും തനിക്കുവേണ്ടി ഒരു നല്ലകാര്യം ചെയ്യും. മൂന്ന്, തനിക്കിഷ്ടമില്ലെങ്കിലും ചെയ്യാൻ കടപ്പെട്ടിരിക്കുന്ന ഒരു നന്മ ചെയ്യും. ഇതു പ്രാവർത്തികമാക്കിയതോടെ അവർക്കും സങ്കടപ്പെടാൻ സമയമില്ലാതായി. 

സ്വയം തയാറാക്കുന്ന പദ്ധതികളിലൂടെ മാത്രം ഒരു ജീവിതവും മുന്നോട്ടു നീങ്ങില്ല. സ്വന്തം അനുഭവങ്ങളിൽ നിന്നു മാത്രം എല്ലാം പഠിക്കാനുമാകില്ല. തങ്ങളെക്കാൾ ദാരുണമായ അനുഭവങ്ങളിലൂടെ കടന്നുപോയവർ അവയെ എങ്ങനെ തരണം ചെയ്തു എന്ന അറിവാണ് ഏതു പ്രചോദനാത്മക ഗ്രന്ഥത്തെക്കാളും പ്രയോജനകരം. ഓരോ പ്രശ്നങ്ങളുടെയും പരിസരപ്രദേശത്തു തന്നെ അത്തരം അനുഭവങ്ങളോടു പൊരുതിക്കയറിയവർ ഉണ്ടാകും. അവരാണു പ്രശ്നപരിഹാരത്തിനുള്ള എളുപ്പമാർഗം.

subhadinam-three-tips-for-a-happy-life

സമാനഭാവങ്ങളിലൂടെ സഞ്ചരിച്ചവരുടെ വാക്കുകൾ ആപ്തവാക്യങ്ങളാകും. മുൻ അനുഭവങ്ങളുടെ ആഴമറിഞ്ഞവരുടെ വർത്തമാനങ്ങൾക്കു വഴിനടത്താനുള്ള ശേഷിയുണ്ടാകും.

English Summary : Subadinam - What are the 3 keys to a happy life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;