ഭീമ ബാലസാഹിത്യ പുരസ്കാരം (70,000) കെ.ആർ.വിശ്വനാഥന്റെ ‘കുഞ്ഞനാന’ ബാലനോവലിന് നൽകുമെന്ന് ചൈതന്യ ആലപ്പുഴ പ്രസിഡന്റ് ബി.ഗിരിരാജൻ, കെ. ജയകുമാർ എന്നിവർ അറിയിച്ചു. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ കെ.ആർ. വിശ്വനാഥൻ മലപ്പുറത്ത് അധ്യാപകനാണ്. 2016ൽ ദേശത്തിന്റെ ജാതകം എന്ന നോവലിന് പൂർണ ഉറൂബ് അവാർഡ് ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ ചേവായൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.
English Summary: KR Viswanathan bags Bheema Children Literature award 2020