അഗത ക്രിസ്റ്റി; അപൂർവതകളുടെ എഴുത്തുകാരി

Agatha Christie
അഗത ക്രിസ്റ്റി
SHARE

78 നോവലുകൾ, 150 കഥകൾ, ഇരുപതോളം നാടകങ്ങൾ... അഗത ക്രിസ്റ്റി എന്ന ബ്രിട്ടിഷ് അപസർപ്പക എഴുത്തുകാരിയുടെ ഒരു രചനയെങ്കിലും വായിക്കാത്ത വായനക്കാർ കുറവായിരിക്കും. 1890 സെപ്റ്റംബർ 15ന് ആണ് അഗത ജനിച്ചത്. 16 വയസ്സു വരെ വീട്ടിൽതന്നെയായിരുന്നു വിദ്യാഭ്യാസം.

അഗതയുടെ ‘ദ് മൗസ്ട്രാപ്’ എന്ന നാടകം 1952 മുതൽ മുടങ്ങാതെ ലണ്ടനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ദ് മിസ്റ്റീരിയസ് അഫെയർ അറ്റ് സ്റ്റൈൽസ്, ഡെത്ത് ഓൺ ദ് നൈൽ, ദ് ബിഗ് ഫോർ തുടങ്ങിയവയാണ് അഗതയുടെ പ്രധാന കൃതികൾ.

പുസ്തകങ്ങളുടെ 200 കോടിയിലേറെ പതിപ്പുകൾ വിറ്റഴിച്ച എഴുത്തുകാരി എന്ന ഗിന്നസ് ബുക്ക് റെക്കോർഡിന് ഉടമയാണ് അഗത ക്രിസ്റ്റി. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട അഗത ക്രിസ്റ്റിയുടെ കഥാപാത്രം ഹെർക്യൂൾ പൊയ്റോ എന്ന ബെൽജിയം സ്വദേശിയായ കുറ്റാന്വേഷകൻ ആണ്. 33 നോവലുകളിലും ഒരു നാടകത്തിലും 50 ചെറുകഥകളിലും പൊയ്റോ നായകനായി എത്തി. മിസ് മാർപ്പിൾ എന്ന വനിതാ കുറ്റാന്വേഷകയെയും അഗത പല കഥകളിലും അവതരിപ്പിച്ചിട്ടുണ്ട്.

മേരി ബെല്ലോക് ലോണ്ടെസ് എന്ന എഴുത്തുകാരിയുടെ ഹെർക്യൂൾ പോപ്പി എന്ന കഥാപാത്രത്തിന്റെ ഹെർക്യൂൾ, ഫ്രാങ്ക് ഹൊവെൽ ഇവാൻസിന്റെ മോൺസ്യു പൊയ്റോ എന്നിവയുടെ ഭാഗങ്ങൾ ചേർത്താണ് അഗത തന്റെ കഥാപാത്രത്തിന് ഹെർക്യൂൾ പൊയ്റോ എന്ന് പേരിട്ടത്. 1916 ൽ കഥാപാത്രത്തിനു പേരിട്ടെങ്കിലും ആദ്യ നോവൽ ‘ദ് മിസ്റ്റീരിയസ് അഫയർ ഇൻ സ്റ്റൈൽസ്’ പുറത്തിറങ്ങിയത് 1920 ൽ ആണ്.

BRITAIN-LITERATURE-CHRISTIE-ANNIVERSARY

പൊയ്റോയുടെ മരണം സംഭവിക്കുന്ന നോവൽ എഴുതിയത് 1940 ൽ ആണെങ്കിലും പ്രസിദ്ധീകരിച്ചത് 1975 ൽ ആയിരുന്നു. 

താൻ നന്നായി വെറുത്തിരുന്ന തന്റെ കഥാപാത്രത്തെ അഗത ‘കൊന്നു’വെങ്കിലും ഒരു കാര്യം അവർ സമ്മതിച്ചിരുന്നു; അവർ രണ്ടു പേരും സുഹൃത്തുക്കളായിരുന്നുവെന്ന്. പണത്തിനു വേണ്ടി അഗത പൊയ്റോയെയും നിലനിൽപിനായി പൊയ്റോ അഗതയെയും ആശ്രയിച്ചിരുന്നുവെന്ന് നമക്കു പറയാം.

പൊയ്റോ ‘മരിച്ച’തിനു ശേഷം അഗത ജീവിച്ചത് ഒരു വർഷം മാത്രം. 1976 ജനുവരി 12ന് അഗത അന്തരിച്ചു.

English Summary: Agatha Christie, best-selling novelist in history

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;