ADVERTISEMENT

സൗമ്യതയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മുഖമുദ്ര; ജീവിതത്തിലും എഴുത്തിലും. പക്ഷേ തന്റെ നിലപാടുകൾ പറയുമ്പോൾ ആ വാക്കുകൾക്കു വജ്രത്തിന്റെ കാഠിന്യമുണ്ടായിരുന്നു. ശ്രീവല്ലഭനെ പൂജിച്ച അദ്ദേഹം അതേ നിഷ്ഠയോടെ കവിതയേയും ധ്യാനിച്ചു. മനുഷ്യനെക്കുറിച്ചായിരുന്നു ആ കവിത. മനുഷ്യനെ മാത്രമല്ല, പ്രകൃതിയെയും സ്നേഹിക്കണമെന്നും അപ്പോഴാണ് ജീവിതം അർഥപൂർണമാകുന്നതെന്നും പറഞ്ഞുവച്ച വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ജീവിതവഴിയിലൂടെ:

∙ ജനനം 1939 ജൂൺ രണ്ടിന് തിരുവല്ലയിൽ. പിതാവ് മേപ്രാൽ ശ്രീവല്ലി ഇല്ലത്തെ വിഷ്ണു നമ്പൂതിരി, മാതാവ് തിരുവല്ല കാരയ്ക്കൽ കലന്താറ്റിൽ ഗുരുക്കൾ ഇല്ലത്തെ അദിതി അന്തർജനം.

∙ കുട്ടിക്കാലത്ത് സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പഠിച്ചു.

∙ കൊച്ചുപെരിങ്ങര സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭം.

∙ ചങ്ങനാശേരി എസ്ബി കോളജിൽ ഊർജതന്ത്രത്തിൽ ഇന്റർമീഡിയറ്റ് പഠനം. എസ്ബിയിൽ പഠിക്കുമ്പോൾ 1956 ൽകോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിച്ചു. 

∙ പെരിങ്ങര സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായി.

∙ കോഴിക്കോട് ദേവഗിരി കോളജിൽ ഇംഗ്ലിഷ് എംഎ പഠനം.

∙ എംഎ കഴിഞ്ഞ് മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകൻ. പിന്നീട് കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് വകുപ്പ് അധ്യക്ഷനായി വിരമിച്ചു.

∙ 1962 ൽ വിദ്യാലോകം മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. തുടർന്ന് പല പ്രസിദ്ധീകരണങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു.

∙ വിരമിച്ച ശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായി.

∙ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായി പ്രവർത്തിച്ചിട്ടുണ്ട്.

∙ കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിത്വം വഹിച്ചു.

പ്രധാന കൃതികൾ:

∙ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം. ചാരുലത (കവിതാ സമാഹാരം)

∙ കവിതയുടെ ഡിഎൻഎ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). 

∙ ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവർത്തനം). 

∙ കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം), 

∙ പുതുമുദ്രകൾ, വനപർവം, സ്വാതന്ത്ര്യസമരഗീതങ്ങൾ, ദേശഭക്തി കവിതകൾ (സമ്പാദനം).

പുരസ്കാരങ്ങൾ

∙ പത്മശ്രീ (2014)

∙ എഴുത്തച്ഛൻ പുരസ്കാരം (2014)

∙ കേരള സാഹിത്യ അക്കാദമി അവാർഡ് (ഭൂമിഗീതങ്ങൾ–1979), 

∙ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ഉജ്ജയിനിയിലെ രാപ്പകലുകൾ– 1994) 

∙ ആശാൻ പുരസ്കാരം (ഉജ്ജയിനിയിലെ രാപ്പകലുകൾ–1996)

∙ ഓടക്കുഴൽ അവാർഡ് (മുഖമെവിടെ– 1983)

∙ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്കാരം (2004)

∙ മാതൃഭൂമി സാഹിത്യ പുരസ്കാരം (2010)

∙ വള്ളത്തോൾ പുരസ്കാരം (2010)

∙ വയലാർ അവാർഡ് (2010)

∙ ചങ്ങമ്പുഴ പുരസ്കാരം (1989)

∙ ഉള്ളൂർ അവാർഡ് (1993)

∙ സാഹിത്യകലാനിധി സ്വർണമുദ്ര

∙ വീണപൂവ് ശതാബ്ദി പുരസ്കാരം (2008)

English Summary : Poet Vishnu Narayanan Namboothiri Life Sketch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com