ആയിരിക്കുന്ന അവസ്ഥയോടുള്ള അടിമത്തം, 'പൊട്ടകിണറ്റിലെ തവളകൾക്ക്' സംഭവിക്കുന്നത്...

subhadinam-overcome-fear-and-embrace-change
Representative Image. Photo Credit : fizkes / Shutterstock.com
SHARE

ആയിരിക്കുന്ന അവസ്ഥയോടുള്ള അടിമത്തമാണ് അർഹതയുള്ള അനന്തസാധ്യതകൾ നിഷേധിക്കുന്നത്. നിലവിൽ എന്താണ് എന്നതിനെക്കാൾ പ്രധാനമാണ്, ഇനിയും എന്തൊക്കെയാകാം എന്നത്. സ്ഥിരാനുഭവങ്ങളിൽ ആകസ്മികതയില്ല, അപരിചിതത്വമില്ല, അധിക പ്രയത്നവും വേണ്ട. ശീലിച്ചവയ്ക്കുള്ളിൽ നിന്നു മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ മതി.

എത്തിച്ചേർന്ന തീരങ്ങളോടു വിട പറയാനുള്ള മടിയാണ് പുതിയ തീരങ്ങളുടെ അനുഭവങ്ങൾ നിഷേധിക്കുന്നത്. കാലിൽ ചങ്ങലകൾ ഉള്ളവന് എങ്ങനെയാണ് ചിറകു വിരിച്ചു പറക്കാനാകുക? ആയുസ്സു മുഴുവൻ ചെലവഴിക്കുന്നത് ഒരേ സ്ഥലത്താണെങ്കിൽ, അത് എത്ര വിശിഷ്ടമായാലും, പറയാനുണ്ടാകുക പരിമിതികളുടെയും മുരടിപ്പിന്റെയും കഥകളായിരിക്കും. ഒരേ സ്ഥലത്ത് ഒരാൾക്ക് ആഘോഷിക്കാനും ആസ്വദിക്കാനും കഴിയുന്നതിനു പരിധിയുണ്ട്. സ്ഥലംമാറ്റവും സ്ഥാനമാറ്റവും ആഗ്രഹിക്കാത്തവരെല്ലാം ഏകാനുഭവ കേന്ദ്രങ്ങളിലെ തടവുകാരാണ്.

ചെറുതായിരിക്കുന്നതല്ല, വലുതാകാൻ ശ്രമിക്കാത്തതാണ് കൂടുതൽ ഗുരുതരമായ തെറ്റ്. സ്വയം കണ്ടെത്തിയ ആനന്ദാനുഭൂതികളിൽ നിന്നു പുറത്തുകടക്കാത്ത ഒരാളും പുറംലോകം കാണില്ല. സമാന ചിന്താഗതിക്കാരുടെയും സുഖസാഹചര്യങ്ങളുടെയും വലയത്തിനുള്ളിൽ അവർ ജീവിതം അവസാനിപ്പിക്കും. ഒരിക്കൽപോലും പുതിയതിനെ ആശ്ലേഷിക്കാത്തവർക്ക് എന്തു പുതുമകളാണു സമ്മാനിക്കാനാകുക? 

subhadinam-overcome-fear-and-embrace-change-illustration

ചെറിയ ലോകത്തു ജീവിക്കുന്നവരുടെ വലിയ അവകാശവാദങ്ങളാണ് വളർച്ചയ്ക്കു വിഘാതം സൃഷ്ടിക്കുന്നത്. സ്വയം നിർമിച്ച നിലവറകൾ ഇല്ലായിരുന്നെങ്കിൽ പലർക്കും ആകാശം നിഷേധിക്കപ്പെടില്ലായിരുന്നു. 

English Summary : Subhadinam - Overcome fear and embrace change

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;