ഏത് പ്രതിസന്ധിയും പരിഹരിക്കാം ഇൗ ‘മാന്ത്രികമരുന്ന്’ അറിഞ്ഞാൽ

HIGHLIGHTS
  • മറ്റുള്ളവർ മാറണമെന്നു വാശി പിടിക്കാതിരുന്നാൽ എല്ലാവരും സ്വയം മാറും
subhadinam-patience-is-the-key-to-all-the-problems-of-life
Representative Image. Photo Credit : Studio Grand Web / Shutterstock.com
SHARE

ഒരു സ്ത്രീ സന്യാസിയുടെ അടുത്തുചെന്നു സങ്കടം പറഞ്ഞു: ‘എന്റെ ഭർത്താവ് രാജ്യത്തിനുവേണ്ടി യുദ്ധഭൂമിയിലായിരുന്നു. തിരിച്ചുവന്നപ്പോൾ സ്വഭാവത്തിൽ പ്രകടമായ മാറ്റം. അധികം സംസാരിക്കില്ല, സംസാരിച്ചാൽത്തന്നെ ക്ഷുഭിതനുമാണ്’. സന്യാസി പറഞ്ഞു: ഞാനൊരു മാന്ത്രികമരുന്ന് ഉണ്ടാക്കിത്തരാം. പക്ഷേ, അതിലിടാൻ ജീവനുള്ള കടുവയുടെ മീശരോമം വേണം. ആ സ്ത്രീ പിറ്റേദിവസം ഇറച്ചിക്കഷണങ്ങളുമായി കാട്ടിൽ കടുവയുണ്ടെന്നു വിശ്വസിക്കുന്ന ഗുഹയുടെ മുൻപിലെത്തി. ഇറച്ചി ഗുഹയുടെ കവാടത്തിൽ വച്ച് കാത്തിരുന്നെങ്കിലും കടുവ വന്നില്ല. ആഴ്ചകളോളം ഇതാവർത്തിച്ചപ്പോൾ കടുവ പുറത്തെത്തി. 

മാസങ്ങൾക്കു ശേഷം കടുവയുമായി സൗഹൃദത്തിലായ ആ സ്ത്രീ ഒരു മീശരോമവും നേടി. തിരിച്ചെത്തിയ അവളുടെ കയ്യിൽനിന്നു ആ രോമം വാങ്ങി സന്യാസി കത്തിച്ചുകളഞ്ഞു. അദ്ഭുതത്തോടെ നിന്ന അവളോട് അദ്ദേഹം പറഞ്ഞു: ക്ഷമയോടെ കാത്തിരുന്ന നിനക്ക് കടുവയുടെ രോമം എടുക്കാൻ കഴിഞ്ഞു. കടുവയെക്കാൾ ഭീകരനല്ല ഭർത്താവ്!

തോൽപിക്കാനാകാത്തവിധം ശക്തനല്ല ഒരു എതിരാളിയും; തരണം ചെയ്യാൻ കഴിയാത്തവിധം ദുർഘടമല്ല ഒരു പ്രശ്നവും;  എത്തിച്ചേരാനാകാത്തവിധം വിദൂരമല്ല ഒരു ലക്ഷ്യവും. സമീപനത്തിലാണു വ്യത്യാസം വരുത്തേണ്ടത്. ഓരോന്നിനെയും എങ്ങനെ സമീപിക്കണമെന്ന തിരിച്ചറിവും അതിനനുസരിച്ചുള്ള നയതന്ത്രവുമാണ് വിജയത്തിന്റെ രസതന്ത്രം.

പിടികൊടുക്കരുതെന്ന വാശി ആർക്കും ഉണ്ടാകണമെന്നില്ല. നിർബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെ ഹൃദയപൂർവം ഇടപെടുന്നവരുടെ മുൻപിൽ തോറ്റുകൊടുക്കാനായിരിക്കും ആളുകൾക്കിഷ്ടം. താനാഗ്രഹിക്കുന്ന രീതിയിലും നേരത്തും മറ്റുള്ളവർ മാറണമെന്നു വാശി പിടിക്കാതിരുന്നാൽ എല്ലാവരും സ്വയം മാറും.

English Summary : Patience is the key to all the problems of Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;