പൂച്ചാക്കൽ ഷാഹുലിന്റെ ‘മഞ്ചലേറ്റിയ ഗീതങ്ങൾ’ പ്രകാശനവും കോഴിക്കോടിന്റെ ആദരവും നാലിന്

poochakkal-shahuls-manchalettiya-geethangal-book-release
SHARE

കോഴിക്കോട് ∙ കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടകഗാന സ്മരണ ‘മഞ്ചലേറ്റിയ ഗീതങ്ങൾ’ മിസോറം ഗവർണർ  പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. എം.പി.അബ്ദുസ്സമദ് സമദാനി പുസ്തകം ഏറ്റുവാങ്ങും. മാർച്ച് നാലിന് വൈകിട്ടു മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ വി.ആർ.സുധീഷ് അധ്യക്ഷത വഹിക്കും. നാടക ചരിത്രകാരൻ ഡോ. കെ. ശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തും. 

മലയാളിയുടെ എക്കാലത്തെയും പ്രിയ സംഗീതസംവിധായകരായ എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, ജയ-വിജയ, എം.ജി. രാധാകൃഷ്ണൻ, കുമരകം രാജപ്പൻ തുടങ്ങിയവരോടൊപ്പം നാടകങ്ങൾക്കുവേണ്ടി ഗാനരചന നടത്തിയ കാലത്തെക്കുറിച്ച് ഓർക്കുകയാണ് പ്രസിദ്ധ നാടക-സിനിമാ ഗാനരചയിതാവായ പൂച്ചാക്കൽ ഷാഹുൽ ഈ പുസ്തകത്തിൽ. ഒപ്പം, ഈ മഹാരഥന്മാരോടൊത്തു സൃഷ്ടിച്ച ഗാനങ്ങളും വായിക്കാം.

poochakkal-shahul-poet-drama-malayalam
പൂച്ചാക്കൽ ഷാഹുൽ

1972 ൽ അഴിമുഖം എന്ന ചിത്രത്തിനായി പൂച്ചാക്കൽ ഷാഹുൽ രചിച്ച് ബാബുരാജ് സംഗീതം നൽകി പാടിയ ‘‘അഴിമുഖം കണികാണും പെരുമീനോ... എന്റെ കരളിൽ ചാടി വീണ കരിമീനോ...’’എന്ന ഗാനം ബാബുരാജിന്റെ പുത്രൻ ജബ്ബാർ ബാബുരാജ് ആലപിക്കും. 

തുടർന്ന് പൂച്ചാക്കൽ ഷാഹുലിന് കോഴിക്കോടിന്റെ ആദരവ് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമർപ്പിക്കും. അഡ്വ. എം.രാജൻ, ജമാൽ കൊച്ചങ്ങാടി, സുന്ദരൻ കല്ലായി, വിൽസൺ സാമുവൽ, കമാൽ വരദൂർ എന്നിവർ പ്രസംഗിക്കും.

English Summary : Poochakkal Shahul's Book Manchalettiya Geethangal Release

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;