ജെംസ് മോഡേൺ അക്കാഡമിയിൽ രാജ്യാന്തര സാഹിത്യോത്സവം

gems-moden-academy-curiouser-and-curiouser-literary-fest-logo
SHARE

കൊച്ചിയിലെ ജെംസ് മോഡേൺ അക്കാഡമിയിൽ രാജ്യാന്തര സാഹിത്യോത്സവത്തിന് മാർച്ച് നാലിന് തുടക്കമാകും. 'ആലിസ് ഇൻ വണ്ടർലാൻഡ്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മൂന്നു ദിവസം നീളുന്ന ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. സർഗാത്മക രചന, കവിത, വ്യക്തിഗത ആശയപ്രകാശനം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സർഗ്ഗാത്മകമായി യോജിച്ച പ്രവർത്തനത്തിലൂടെയും ഭാവനയും ജിജ്ഞാസയും ഉണർത്തിയും, പര്യവേഷണം, ഭാഷ, സംസ്കാരം എന്നിവയിലൂടെയുള്ള പ്രയാണത്തിലൂടെയും സാഹിത്യോത്സവം ഇത് സാധ്യമാക്കും.

gems-moden-academy-curiouser-and-curiouser-literary-fest-event

നാടകകളരി, നിഴൽ പാവക്കൂത്ത്, നൃത്ത സെഷനുകൾ, സിനിമാപ്രദർശനം, പ്രഭാഷണങ്ങൾ തുടങ്ങിയവ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരായ ജീത്ത് തയ്യിൽ, ഖയറുന്നിസ എ, സുനന്ദ വർമ്മ, ഐബി പിവൈപി ദക്ഷിണേന്ത്യൻ സീനിയർ പ്രതിനിധി സുബ്ബലക്ഷ്മി ബുൾസു, എഡ്വെർഡ് ഗിരാർഡെറ്റ്, പീറ്റർ ലഗ്ഗ്‌, ദുബായ് ജെംസ് എജ്യുക്കേഷൻ എംഡി ജയ് വർക്കി തുടങ്ങിയ പ്രമുഖർ സെഷനുകളിൽ പങ്കെടുക്കും.

English Summary : GEMS Modern Academy Curiouser & Curiouser International Literary Fest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;