ചിലരെ ഇനിയൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കാറുണ്ടോ? കാരണം

subhadinam-who-is-that-one-person-you-never-want-to-meet-again
Representative Image. Photo Credit : fizkes / Shutterstock.com
SHARE

വാങ്ങുന്നതിലൂടെ ലഭിക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്നതിലൂടെ ലഭിക്കും. നൽകുന്നതെല്ലാം നഷ്ടമെന്നും ശേഖരിക്കുന്നതെല്ലാം ആദായമെന്നുമുള്ള ലാഭനഷ്ടക്കണക്കിന്റെ അടിസ്ഥാന സമവാക്യത്തിനു ജീവിതം കൃതാർഥമാക്കാൻ കഴിയില്ല. നൽകലിന്റെയും നഷ്ടപ്പെടുത്തലിന്റെയും നേട്ടം തിരിച്ചറിയാത്തവർ എല്ലാം വാരിക്കൂട്ടുന്നതിന്റെ തിരക്കിലായിരിക്കും. 

നേടിയതൊന്നും ആർക്കും പൂർണ സംതൃപ്തി നൽകുന്നില്ല. എത്ര നേടിയാലും വീണ്ടും സമ്പാദിക്കാനുള്ള പ്രലോഭനത്തിൽനിന്നു രക്ഷപ്പെടുന്നവരും കുറവ്. ഓരോ നേട്ടത്തിനിടയിലും ആരുമറിയാതെ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ചു പൊതുധാരണ പോലും ഇല്ലാത്തവരാണ് ഭൂരിഭാഗവും. സ്വീകരിക്കുന്നവരുടെ കണ്ണിലെ കടപ്പാടിനും കൃതജ്ഞതയ്ക്കും പകരംവയ്ക്കാൻ പറ്റുന്ന ഒരു സമ്പാദ്യവും ആരുടെയും നിലവറകളിൽ ഉണ്ടാകില്ല. 

മറ്റുള്ളവരുടെ ഹൃദയങ്ങളിലും പ്രാർഥനകളിലും സ്ഥാനം നേടാൻ കഴിയുക എന്നതു ഭാഗ്യമാണ്. നൽകുന്നവർക്കു മാത്രമേ, തങ്ങളുടെ സാന്നിധ്യം അനുഗ്രഹമാക്കാൻ കഴിയൂ. 

സമ്മാനിക്കുന്നത് പുഞ്ചിരിയാകാം, നോട്ടമാകാം, സ്പർശമാകാം. പകരംവയ്ക്കാനാകാത്ത മാസ്മരികശക്തി അവയ്ക്കുണ്ട്. കൈ നീട്ടാതെ തന്നെ സഹായഹസ്തമാകുന്നവരെ ആർക്കാണു മറക്കാൻ കഴിയുക? കണ്ടറിഞ്ഞു  കൂടെനിന്നവർക്കല്ലേ, ആളുകൾ ഹൃദയത്തിൽ ഇടംനൽകൂ. അവരുടെ തുടർസാന്നിധ്യം എല്ലാവരും ആഗ്രഹിക്കില്ലേ? കണ്ടുമുട്ടുന്നവരിൽ രണ്ടുതരം ആളുകൾ ഉണ്ടാകും – ഇനിയൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്നവരും എന്നും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരും. നല്ല ഓർമകൾ സമ്മാനിക്കുക, ആ ഓർമകളുടെ ഭാഗമാകുക എന്നതാണ് പരസ്പരസ്നേഹത്തിന്റെ അടിത്തറ.

English Summary : Subhadinam - Who is that one person you never want to meet again?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;