എങ്ങനെ എളുപ്പം കോടീശ്വരനാകാം; ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

subhadinam-is-becoming-a-billionaire-possible
Representative Image. Photo Credit : Evgeniy Voytik / Shutterstock.com
SHARE

പ്രയത്നത്തിന്റെയും തുടർപരിശീലനത്തിന്റെയും പ്രതിഫലമാണ് പ്രതിഭ. ജന്മംകൊണ്ടു സിദ്ധിച്ചില്ലെങ്കിൽ കർമംകൊണ്ടു നേടണം. സഹജവാസനകൾ ഉള്ളവരല്ല, സ്ഥിരോത്സാഹം ഉള്ളവരാണ് അതുല്യരായിട്ടുള്ളത്. ജന്മസിദ്ധമായ കഴിവുകളും അഭിരുചികളും എന്തൊക്കെയെന്നു പോലും തിരിച്ചറിയാതെയാണ് പലരും വിടവാങ്ങുന്നത്. എങ്ങനെ എളുപ്പത്തിൽ കോടീശ്വരനാകാം, കൂടുതൽ മാർക്ക് വാങ്ങാനുള്ള ചെപ്പടിവിദ്യകൾ എന്തൊക്കെ, ജീവിതവിജയത്തിനുള്ള സുഖവഴികൾ ഏതെല്ലാം, നിഷ്പ്രയാസം എങ്ങനെ എവറസ്റ്റ് കീഴടക്കാം എന്നൊക്കെ ചിന്തിക്കുന്നവർക്കിടയിൽനിന്ന് ഒരു പ്രതിഭയും രൂപംകൊള്ളില്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവർ പരീക്ഷകൾ വേഗം പൂർത്തിയാക്കുകയും ജയിക്കുകയും ചെയ്തേക്കാം; അർഹിക്കുന്ന ഉയരങ്ങളിൽ എത്തില്ല. 

ജേതാവ് ഉണ്ടാകുന്നത് മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതിലൂടെയാണ്; പ്രതിഭ ഉണ്ടാകുന്നത് സ്വന്തം പ്രകടനങ്ങളെ മറികടക്കുന്നതിലൂടെയും. ഒന്നാമതാകാൻ മറ്റെല്ലാവരുടെയും മുന്നിലെത്തിയാൽ മതി. പക്ഷേ, പ്രതിഭയാകാൻ സ്വയം മെച്ചപ്പെടുത്തണം. മറ്റുള്ളവരുടെ മുന്നിലെത്താൻ നടത്തുന്ന പരിശ്രമവും സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമവും രണ്ടാണ്. ആദ്യത്തേതിൽ അപരനാണ് ഉന്നം; രണ്ടാമത്തേതിൽ അവനവന്റെ മുൻ പ്രകടനങ്ങളും. മറ്റുള്ളവരെ തോൽപിക്കുന്നവർക്കു മെഡലുകൾ ലഭിക്കും; സ്വയം മെച്ചപ്പെടുത്തുന്നവർ മറ്റാർക്കും എത്താനാകാത്ത ഉയരങ്ങളിലെത്തും. ഒരാളും ഒരു ദിവസംകൊണ്ടു മഹാനാകുന്നതല്ല. സ്വയം പാകപ്പെടുത്താനും പുനർനിർമിക്കാനുമുള്ള സന്നദ്ധതയിൽ നിന്നാണ് ഓരോ പ്രതിഭയുടെയും പിറവി.

English Summary : Subhadinam - Is becoming a billionaire possible?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;