ADVERTISEMENT

വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷവും റബേക്കയ്‌ക്കും ജോവാക്കിമിനും കുട്ടികളില്ല. അതുകൊണ്ട് ജോവാക്കിം റബേക്കയിൽ നിന്നു വിവാഹമോചനം നേടി മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. റബേക്കയുടെ വിസമ്മതം അദ്ദേഹം അവഗണിച്ചു. വിവാഹമോചനത്തിനു തീരുമാനിച്ചതിന്റെ തലേന്ന് അയാൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിരുന്നു നൽകി. മദ്യപിച്ച് ഉന്മത്തനായ ജോവാക്കിം ഭാര്യയ്‌ക്ക് ഒരു വാഗ്‌ദാനം നൽകി. നീ നിന്റെ വീട്ടിലേക്ക് പോകുമ്പോൾ നിനക്ക് ഏറ്റവും ഇഷ്‌ടമുള്ള ഒരു സാധനം ഇവിടെനിന്നു കൊണ്ടുപോകാം. ഞാൻ എതിർക്കില്ല. അന്നു രാത്രി പരിചാരകരുടെ സഹായത്തോടെ റബേക്ക ജോവാക്കിമിനെയും ചുമന്നു തന്റെ വീട്ടിലേക്കു പോയി. 

വിട്ടുവീഴ്‌ചയില്ലാതെ സ്‌നേഹിക്കുന്നവരെ തോൽപിക്കാനുള്ള ഏക മാർഗം സ്‌നേഹിച്ച് കീഴടക്കുക എന്നതു മാത്രമാണ്. എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി അടുത്തുകൂടുന്നവർ അതു നേടിക്കഴിയുമ്പോഴോ ലഭിക്കുന്നില്ലെന്നു മനസ്സിലാകുമ്പോഴോ അകന്നു പോകും. ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്നവർക്ക് നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തതുകൊണ്ട് ആയുസു മുഴുവൻ ചുറ്റിപ്പറ്റി നിൽക്കും. അവഗണിച്ചാലും അപമാനിച്ചാലും അവരുടെ മുഖത്തെ പുഞ്ചിരി മായില്ല. ഏതെങ്കിലും കാരണം ഉള്ളതുകൊണ്ട് സ്‌നേഹിക്കുന്നവർക്ക് ആ കാരണം പ്രസക്തമാകുന്നതുവരെ മാത്രമേ സ്‌നേഹിക്കാനാകൂ.  ഉപകാരസ്‌മരണകളല്ല സ്‌നേഹത്തിന്റെ ഊർജം, ഉപയോഗസാധ്യതയല്ല സ്‌നേഹത്തിന്റെ കാരണം. ഒപ്പമുണ്ടാകുമ്പോഴുള്ള ഊർജം മാത്രമാണു സ്‌നേഹത്തിന്റെ മാനദണ്ഡം.

English Summary : Subdhadinam - What does it mean to love someone unconditionally?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com