ADVERTISEMENT

യുവാവ് ഹോട്ടലിലെത്തി. ജീവനക്കാരൻ എന്താണു കഴിക്കാൻ വേണ്ടതെന്നു ചോദിച്ചു. എന്തെങ്കിലും തന്നാൽ മതിയെന്നു മറുപടി. പൊറോട്ട കൊടുത്തപ്പോൾ അയാൾ പറഞ്ഞു, ‘മൈദ ഞാൻ കഴിക്കില്ല, മറ്റെന്തെങ്കിലും...’ ദോശ കൊടുത്തപ്പോൾ പറഞ്ഞു. ‘വീട്ടിൽ എന്നും ദോശയാണ്.’ പൂരിയുമായി എത്തിയപ്പോൾ ഗ്യാസിന്റെ പ്രശ്നം ഉണ്ടെന്നായി മറുപടി. സഹികെട്ട ജീവനക്കാരൻ ഗ്ലാസിൽ വെള്ളം കൊടുത്തിട്ടു പറഞ്ഞു, ‘വേണമെങ്കിൽ കുടിച്ചിട്ടു പൊയ്ക്കോ...’

 

സ്വന്തം താൽപര്യങ്ങൾ ഇല്ലാത്തവർക്കു സംതൃപ്തമായ ജീവിതം ഉണ്ടാകില്ല. ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ തെറ്റല്ല, അവ അപരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ വഴിമുടക്കുകയോ ചെയ്യുന്നില്ലെങ്കിൽ. അഭിപ്രായങ്ങളും ഇഷ്ടങ്ങളും തുറന്നുപറഞ്ഞു ജീവിക്കാൻ പരിശീലനം ലഭിച്ചേ മതിയാകൂ. ചെറുപ്പം മുതൽ അനുസരിച്ചും വിധേയപ്പെട്ടും മാത്രം വളർന്നുവരുന്ന തലമുറ അവരുടെ ഇഷ്ടങ്ങളെ സാവധാനം മറന്നുതുടങ്ങും. നിന്റെ ഇഷ്ടം എന്താണ് എന്ന ചോദ്യം 4 വയസ്സുകാരനും 40 വയസ്സുകാരനും അർഹിക്കുന്നതാണ്. ആത്മഗതങ്ങളും അഭിപ്രായങ്ങളും ഉറക്കെ പറയാൻ പറ്റുന്ന സാഹചര്യങ്ങളിൽ ജീവിച്ചവർ മാത്രമേ സ്വന്തം ചിന്താഗതികൾ രൂപപ്പെടുത്തൂ. തന്റെ വാക്കുകൾക്കു വിലയില്ലെന്നു മനസ്സിലായാൽ പിന്നെ നിസംഗതയോ നിഷേധമോ ആയിരിക്കും പ്രതികരണം. മറ്റുള്ളവരുടെ കൽപനകൾ അനുസരിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നതും അവരുടെ നിർദേശങ്ങൾ അപ്പാടെ തള്ളിക്കളയുന്നതും ഒരുപോലെ തെറ്റാണ്. അതുപോലെ തന്നെയാണു സ്വന്തം ഇഷ്ടങ്ങളൊന്നുമില്ലാതിരിക്കുന്നതും ഉള്ളവയെ താഴിട്ടു പൂട്ടുന്നതും.

 

സ്വന്തം താൽപര്യങ്ങളിൽ മാത്രം ഊന്നിനിൽക്കുന്നതു പിടിവാശി. സാഹചര്യങ്ങൾക്കനുസരിച്ചു ക്രമീകരിക്കുന്നതു കർമകുശലത.

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com