ADVERTISEMENT

ഡിസി കിഴക്കെമുറി ഫൗണ്ടേഷനും ഡിസി ബുക്സും ചേർന്നു സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ–പതിപ്പിന് ഇന്ന് തുടക്കമായി. രാവിലെ പത്തിന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, ജനറൽ കൺവീനർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു. ‘കവിതയിലെ കാലമുദ്രകൾ’ എന്ന വിഷയത്തിൽ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദം, സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കാവ്യോത്സവം എന്നിവയുണ്ട്. കാവ്യോത്സവത്തിൽ പലസ്തീൻ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈൻ എന്നിവർ പങ്കെടുക്കും. ജൂൺ മുതൽ 2022 ജനുവരി വരെ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

 

English Summary: Virtual edition of Kerala Literature Festival begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com