ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനു നാമനിർദേശങ്ങൾ ക്ഷണിച്ചു

big-little-book-award-nomination
SHARE

കൊച്ചി∙ ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് (ബിഎൽബിഎ) ആറാം എഡിഷനായി എൻട്രികൾ ക്ഷണിച്ചു. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തി അംഗീകരിക്കാൻ സ്ഥാപിതമായ ബിഎൽബിഎ എല്ലാ വർഷവും രചയിതാവിന്റെ വിഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടിക്കാണ് അവാർഡ് നൽകി വരുന്നത്. ഈ വർഷം  മലയാള ഭാഷയിൽ നിന്നുള്ള രചനയ്ക്കായിരിക്കും അംഗീകാരം.  ജൂലൈ 09 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം.

പ്രാദേശിക ഭാഷയിലുള്ള കുട്ടികളുടെ സാഹിത്യം ശക്തിപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ബി എൽ ബി എയുടെ പ്രധാന ലക്ഷ്യംമെന്ന് ടാറ്റ ട്രസ്റ്റ്സ് പരാഗ് ഇനിഷ്യേറ്റിവ് മേധാവി സ്വാഹാ സഹൂ അഭിപ്രായപ്പെട്ടു. വിജയികളുടെയുംചുരുക്കപ്പട്ടികയിൽ വരുന്ന രചയിതാക്കളുടെയും  തിരഞ്ഞെടുത്ത രചനകൾ ഭാവിയിൽ മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും  അങ്ങനെ ഇന്ത്യയിലുടനീളമുള്ള കുട്ടികൾക്ക്  മികച്ച ബാല സാഹിത്യങ്ങൾ വായിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓൺലൈൻ ഫോം പൂരിപ്പിച്ചോ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഇമെയിൽ അയച്ചൊ നാമനിർദേശം അയയ്ക്കാം. 

സ്വയം നൽകുന്ന  നാമനിർദ്ദേശം സ്വീകരിക്കുന്നതല്ല. ആർക്കും നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന പൊതു നാമനിർദേശ രീതിയാണ് ഒരുക്കിയിരിക്കുന്നത്. മൂല്യനിർണയ പ്രക്രിയയ്ക്കു ശേഷം, ടാറ്റാ ട്രസ്റ്റ്സ് പാരാഗ് ഇനിഷ്യേറ്റീവ് ഡിസംബറിൽ വിജയികളെ പ്രഖ്യാപിക്കും. ഹിന്ദി, മറാത്തി, ബംഗാളി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഇതിനകം ബി എൽ ബി എ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. ഈ വർഷം അന്തരിച്ച ബാലസാഹിത്യകാരൻ സുഭദ്ര സെൻ ഗുപ്ത, രാജീവ് ഐപ് എന്നിവരായിരുന്നു 2020 ലെ ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് ജേതാക്കൾ. രചനാ വിഭാഗത്തിൽ  മാധുരി പുരന്ദരേ (2016 ൽ മറാത്തിയിൽ), നബനിത ദേവ് സെൻ (2017 ൽ ബംഗാളിയിൽ), നാഗേഷ് ഹെഗ്ഡെ (2018 ൽ കന്നഡയിൽ), പ്രഭാത് (2019 ൽ ഹിന്ദിയിൽ), ചിത്രകലാ വിഭാഗത്തിൽ  അറ്റാനു റോയ് ( 2016), പ്രോതി റോയ് (2017), നീന സബ്നാനി (2018), പ്രിയ കുര്യൻ (2019) എന്നിവരും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Contet Summary: Big Little Book Award 2021 - Call for nominations Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA
;