മഴ ഓൺലൈൻ മൺസൂൺ ഫെസ്റ്റിവൽ ഓഗസ്റ്റ് 3, 5, 7 തീയതികളിൽ

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 9847877290
baselius-college-kottayam-department-of-malayalam-mazha-online-monsoon-festival
SHARE

കോട്ടയം ∙ ബസേലിയസ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനോരമ ഓൺലൈനിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 3, 5, 7 തീയതികളിൽ ഓൺലൈൻ മൺസൂൺ ഫെസ്റ്റിവൽ സംഘടിപ്പിക്കും. മൂന്നിന് വൈകിട്ട് നാലിന് കഥാകൃത്തും ഭാഷാപോഷിണി പത്രാധിപരുമായ ജോസ് പനച്ചിപ്പുറം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും. 

മലയാള വിഭാഗം മേധാവി ഡോ. തോമസ് കുരുവിള അധ്യക്ഷത വഹിക്കും. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപൻ ‘അരികിലാക്കപ്പെട്ട ജീവിതങ്ങളുടെ സാഹിത്യം’ എന്ന വിഷയത്തിൽ സംഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് നാലിന് ‘സമകാലിക മലയാള കവിതയിലെ ജീവിതമെഴുത്ത്’ എന്ന വിഷയത്തിൽ കവയിത്രി വിജില വിദ്യാർഥികളുമായി സംവദിക്കും. 

കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജ്യോതിമോൾ അധ്യക്ഷത വഹിക്കും. ഏഴിന് വൈകിട്ട് നാലിന്  ‘കേരള സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ സംഗീതസംവിധായകൻ സുദീപ് പാലനാട്, കഥകളി സംഗീതജ്ഞ ദീപ പാലനാട് എന്നിവർ സംഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് പ്രസംഗിക്കും. ഫെസ്റ്റിവൽ യൂട്യൂബ് ലൈവിലൂടെ സംപ്രേഷണം ചെയ്യും. ഫോൺ - 9847877290

Content Summary : Mazha Online Monsoon Festival will commence on August 3

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;