ഓർക്കാൻ ഓണക്കോടിയുള്ള ഒരു ഓണം ഇല്ലായിരുന്നു: എം. ടി. വാസുദേവൻ നായർ

m-t-vasudevan-nair-takes-a-walk-down-onam-memory-lane
എം. ടി. വാസുദേവൻ നായർ
SHARE

ഓണക്കോടിയെക്കുറിച്ചു പറയുമ്പോൾ എം. ടി. വാസുദേവൻ നായരുടെ മനസ്സിൽ കാലം ഇല്ലായ്‌മയുടെ നാലുകെട്ട് തീർത്തു. ഓർക്കാൻ ഓണക്കോടിയുള്ള ഒരു ഓണം പോലും ഉണ്ടായിട്ടില്ലെന്ന് എം.ടി. പറഞ്ഞു. ‘‘അമ്മയ്ക്ക് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തണമായിരുന്നു. അതിനിടയിൽ എവിടെ ഓണക്കോടി? അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല’’ എം. ടി. മനസ്സ് പോയ നാളുകളിലേക്ക് മടങ്ങി. 

‘‘അച്ഛൻ വിദേശത്തായിരുന്നല്ലോ. പിന്നെ ഓണക്കോടി വാങ്ങിത്തരാൻ ആരും ഉണ്ടായിരുന്നില്ല. അച്ഛന്റെ അനുജൻ പുന്നയൂർക്കുളത്ത് ഉണ്ടായിരുന്നു. അദ്ദേഹം വരുമ്പോൾ ചിലപ്പോൾ ഒരു മുണ്ടെങ്ങാനും കൊണ്ടു വന്നു തന്നാലായി. പലപ്പോഴും ഓണമൊക്കെ കഴിഞ്ഞായിരിക്കും അതുതന്നെ കിട്ടുക’’. എംടി ഇതു പറഞ്ഞപ്പോൾ പണ്ട് അദ്ദേഹം തന്നെ പറഞ്ഞ വാക്കുകൾ ഓർമയിൽപ്പെടുത്തി, - നല്ല വേഷം പോലും കിട്ടേണ്ട കാലത്ത് കിട്ടിയില്ല. പിന്നീട് എല്ലാം തരാൻ ആളുണ്ടായപ്പോൾ ഒന്നിലും മോഹമില്ലാതായി എന്ന്. ഓർമകളെ പിന്നിലേക്ക് മേയാൻ വിട്ട് എംടി ഒന്നു മൂളുക മാത്രം ചെയ്‌തു.

Content Summary : M.T. Vasudevan Nair takes a walk down Onam memory lane

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA