‘ദ് പാസഞ്ചേഴ്സ് ആർ റിക്വസ്റ്റ‍ഡ് നോട്ട് ടു ബി അലാംഡ്...’

HIGHLIGHTS
  • 'താങ്ക് യു' നാടകത്തിലും പരിഹാസത്തിന്റെ തോത് എൻ.എൻ.പിള്ള ഒട്ടും കുറയ്ക്കുന്നില്ല
nn-pillai-drama-thank-you
SHARE

ഒരു വിമാനയാത്രയിലേക്ക് വായനക്കാരന്റെയും പ്രേക്ഷകന്റെയും ശ്രദ്ധയെ ക്ഷണിച്ച് കൊണ്ട് എൻ.എൻ.പിള്ള രചിച്ച ഏകാങ്കനാടകമായിരുന്നു ‘താങ്ക് യു’.  

ഒരു വിമാനത്തിന്റെ ഉൾഭാഗത്ത് നടക്കുന്ന കാര്യങ്ങൾ  ആയിരുന്നു ഇൗ നാടകത്തിൽ അവതരിപ്പിക്കപ്പെടുന്നത്.  അതും വിമാനം പറക്കുന്നതിനിടയിൽ. ഇത്തരമൊരു വിഷയം നാടകത്തിന്റെ പ്രമേയമാക്കി മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഏകാങ്കം ഒരു പക്ഷെ എൻ.എൻ.പിള്ളയുടെ ‘താങ്ക് യു’ മാത്രമാകാം. 

writer-nn-pillai
എൻ. എൻ. പിള്ള

വിമാനത്തിന്റെ ഉൾഭാഗമാണ് അരങ്ങിൽ പ്രേക്ഷകൻ കാണുന്നത്. വ്യത്യസ്ത സ്ഥലങ്ങളിലേക്ക് വ്യത്യസ്ത ലക്ഷ്യങ്ങളുമായി യാത്ര ചെയ്യുന്നവർ ഇരിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്റെ ഉള്ളടക്കം. ‘കയ്യും തലയും പുറത്തിടരുത്’ എന്ന നാടകത്തിലൂടെ തോപ്പിൽ ഭാസി പറഞ്ഞത് ബസ് യാത്രയ്ക്കിടയിലെ ബുദ്ധിമുട്ടുകളെ കുറിച്ചും സംഭവിച്ചേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചുമായിരുന്നു. എൻ.എൻ.പിള്ളയുടെ ഇൗ വിമാനയാത്രാ നാടകത്തിന്റെ വരവിന് ശേഷം ഏറെക്കാലം കഴിഞ്ഞായിരുന്നു പക്ഷേ ആ നാടകം അരങ്ങിലെത്തിയത് എന്നുമോർക്കണം. ടേക്ക്് ഒാഫ് മുതൽ വിമാനത്തിലെ യാത്രക്കാരോട് എയർഹോസ്റ്റസ് ഏറ്റവും മര്യാദയോടും വിനയത്തോടും പെരുമാറിക്കൊണ്ടിരിക്കുന്നു. വിമാനം കുറേ മുകളിൽ എത്തിക്കഴിയുമ്പോൾ അതിന്റെ ഒരു ചിറകിന് തീ പിടിക്കുന്നു.  ഇൗ വിവരം  പരിഭ്രമിക്കാതെ യാത്രക്കാർ കേട്ടുകൊള്ളണം എന്ന് എയർഹോസ്റ്റസ് കൂസലില്ലാതെ അവരെ അറിയിക്കുന്നുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം പാഴാകുന്നു. 

വിമാനത്തിന്റെ അടുത്ത ചിറകിനും തീ പിടിക്കുന്നു. യാത്രക്കാർ ആകെ പരിഭ്രാന്തരാകുന്നു. പക്ഷേ രക്ഷപ്പെടാൻ വഴികളൊന്നും ആരും കാണുന്നില്ല. ഒടുവിൽ ക്രാഷ് ലാൻഡിങ്ങിന് പോകുമ്പോഴും കോക്പിറ്റിൽ നിന്ന് അറിയിപ്പ് വരുന്നു ‘ദ് പാസഞ്ചേഴ്സ് ആർ റിക്വസ്റ്റ‍ഡ് നോട്ട് ടു ബി അലാംഡ്’. (യാത്രക്കാർ പരിഭ്രമിക്കരുത് എന്ന് അപേക്ഷിക്കുന്നു). എംഎൽഎയും പത്രപ്രവർത്തകനും എയർഹോസ്റ്റസും ഒക്കെ യാത്രക്കാരായുള്ള ഫ്ളൈറ്റ് ദുരന്തത്തിലേക്ക് നീങ്ങുന്നു. പതിവുപോലെ ഈ നാടകത്തിലും പരിഹാസത്തിന്റെ തോത് എൻ.എൻ.പിള്ള ഒട്ടും കുറയ്ക്കുന്നില്ല. യാത്രക്കാരിൽ ഒരുവൻ തന്റെ ലിവറിന്റെ ത്രീക്വാർട്ടർ‌ എടുത്തുകളഞ്ഞതാ എന്നു പറയുമ്പോൾ പത്രപ്രവർത്തകൻ പറയുന്നത് ‘ദാറ്റ് ഈസ് നത്തിങ്. നമ്മുടെ പാർലമെന്റിൽ പലരും തലച്ചോറ് മുഴുവൻ എടുത്തു കളഞ്ഞവരാണല്ലോ....’ എന്നാണ്. ഇത്തരം കുത്തിനോവിക്കലുകൾ തന്നെയാണ് ഈ നാടകത്തിന്റെ കരുത്തും.

Content Summary : N.N. Pilla's Drama 'Thank You'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA