പ്രൊഫസർ മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്

അഭിരാമി
അഭിരാമി
SHARE

പ്രഫ. പി. മീരാക്കുട്ടി ഫൗണ്ടേഷൻ യുവകവിതാ അവാർഡ് അഭിരാമി എസ്.ആറിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.

സച്ചിദാനന്ദൻ അധ്യക്ഷനും ഡോ.എൽ.തോമസുകുട്ടി, സാജോ പനയംകോട്, വിൽസൺ ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 വയസ്സിൽ താഴെയുള്ള കവികളിൽ നിന്നാണ് അവാർഡിന് കൃതികൾ ക്ഷണിച്ചത്.170 കവികളുടെ 2728 കവിതകൾ മൂന്നു ഘട്ടങ്ങളിലായാണു വിലയിരുത്തപ്പെട്ടത്.

കൊട്ടാരക്കര സ്വദേശിനിയായ അഭിരാമി കേരളസർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.

മലയാളകവിതയുടെ സമകാലികമുഖത്തിനു വ്യത്യസ്തത നൽകുന്നവയാണ് അഭിരാമിയുടെ കവിതകളെന്ന് പുരസ്കാരസമിതി വിലയിരുത്തി. പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രഫ. പി മീരാക്കുട്ടിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം.

English Summary : Abhirami S.R won Prof. Meerakutty Foundation Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA