സന്ന്യാസൂ ഒരു സന്യാസിയല്ല. പക്ഷേ, ആ തൂലികാനാമത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന മനുഷ്യൻ ധ്യാനാത്മകമായ കുഞ്ഞു കഥകളെഴുതുന്നതിൽ നിപുണനാണ്. ‘കടൽക്കുതിര’ എന്ന ആദ്യ സമാഹാരത്തിൽ 46 കുഞ്ഞു കഥകളാണുള്ളത്. വളരെപ്പെട്ടെന്ന് ആ പുസ്തകം വായിച്ചു തീരും. പക്ഷേ, അവയിലെ ചില കഥകളും കഥാപാത്രങ്ങളും മനസ്സിൽ നിന്നിറങ്ങിപ്പോകാൻ ദിവസങ്ങളെടുത്തേക്കാം. കഥാകൃത്ത് പൂരിപ്പിക്കാതെ വിട്ട ചില ഭാഗങ്ങളുടെ ബാക്കി തേടി അലയേണ്ടി വന്നേക്കാം. ‘പോത്ത് ഒരു പുല്ലിംഗപദമല്ല’ എന്ന ആദ്യ കഥയിലെ ‘എടീ പോത്തേ’ എന്ന പ്രയോഗം മാത്രം മതി രണ്ടേ രണ്ടു വാക്കുകളിൽ സന്ന്യാസൂ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആശയങ്ങൾ വായനക്കാരുടെ ചിന്തയെ കെട്ടഴിച്ചുവിടുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ.
HIGHLIGHTS
- മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി