‘ നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ’ എന്ന പാട്ട് വയലാറെഴുതിയത് നീലഗിരിയിലോ ഊട്ടിയിലോ പോയിട്ടല്ല. ഇങ്ങു കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്ത് ഒരു ലോഡ്ജുണ്ടായിരുന്നു. ആ ലോഡ്ജിന്റെ പേരായിരുന്നു നീലഗിരി. ലോഡ്ജുടമയുടെ അടുത്ത സുഹൃത്തായ വയലാർ പാട്ടെഴുതാനായി വന്നു താമസിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദർശനക്കാലത്തെഴുതിയ പാട്ടാണത്രേ നീലഗിരിയുടെ സഖികളേ !
HIGHLIGHTS
- ചിരിയുടെ തമ്പുരാൻ രാമദാസ് വൈദ്യരുടെ ഓർമകൾക്ക് 23 വയസ്