5300 വർഷം മുൻപു ജീവിച്ചിരുന്ന മഞ്ഞുമനുഷ്യൻ, എങ്ങനെയാണ് ഓറ്റ്സി മരിച്ചത്?

otzi
Reproduction of Oetzi the Similaun Man in the South Tyrol Museum of Archaeology in Bolzano, Photo : Zigres / Shutterstock.com
SHARE

ആൽപ്സിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് 1991 ൽ കണ്ടെടുത്ത മനുഷ്യശരീരം 5300 വർഷം മുൻപു മരിച്ചുപോയ ഒരു മഞ്ഞുമനുഷ്യനായിരുന്നു. ഗവേഷകർ അതിന് ഓറ്റ്സി എന്നു പേരിട്ടു. ഇറ്റലിയിലെ ബോൽസാനോ മ്യൂസിയത്തിൽ ഓറ്റ്സിയെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞുമലകളിലെ ആ‍ർക്കിയോളജി താരതമ്യേന പുതിയ പഠനമേഖലയാണ്. ആഗോളതാപനം മൂലം മഞ്ഞുമലകൾ വ്യാപകമായി ഒരുകിയൊലിക്കാൻ തുടങ്ങിയപ്പോഴാണ് അതുവരെ ഹിമാന്തർഭാഗങ്ങളിൽ മറഞ്ഞുകിടന്നതെല്ലാം പൊങ്ങിവന്നത്. 1991ലെ വേനലിൽ, ഇറ്റലിയും ഓസ്ട്രിയയും അതിർത്തി പങ്കിടുന്ന ഓറ്റ്സ്താൽ ആൽപ്സിലെ ഒരു ഹിമതടമാകെ രണ്ടായി പിള‍ർന്നുപിരിഞ്ഞു. അക്കാലത്ത് അവിടെ മലകയറാൻ പോയ ജർമൻകാരാണ് ആ മൃതശരീരം മഞ്ഞിലുറഞ്ഞു കണ്ടത്. തേയിലയുടെ നിറമായിരുന്നു ഓറ്റ്സിക്ക്. മഞ്ഞുമല കയറ്റത്തിനിടെ വർഷങ്ങൾക്കു മുൻപേ അപകടത്തിൽപെട്ട ആരോ ആണെന്നാണ് ജർമൻകാർ ആദ്യം കരുതിയത്. എന്നാൽ പിന്നീടു കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ ഈ ഹിമശരീരം 5300 വർഷം മുൻപേ മരിച്ചതാണെന്നു തെളിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;