സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത്, ഒരു കയ്യിൽ പഠിപ്പിക്കാനുള്ള പുസ്തകവും മറു കയ്യിൽ ചൂരലുമായി നടന്നു വരുന്ന അധ്യാപിക. കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങൾ പതിയുന്നതിലും തെളിമയോടെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ‘ടീച്ചർ’ ചിത്രം. ഇത്രമേൽ ഉറച്ചുപോയ ഒരു പൊതുബോധത്തിനു മുകളിലൂടെയാണ് ലിസ പുൽപ്പറമ്പിൽ എന്ന അധ്യാപിക കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ വെള്ളമുണ്ടും നീല ഷർട്ടും ധരിച്ചു കയറി നടന്നത്. ‘എന്റെ വസ്ത്രം എന്റെ തിരഞ്ഞെടുപ്പാണ്, അത് എന്റെ സ്വാതന്ത്ര്യമാണ്’ എന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധത്തിലൂടെ കേരളത്തോടു വിളിച്ചുപറഞ്ഞ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ലിസ പുൽപറമ്പിൽ മനോരമ ഓൺലൈനോട് മനസ്സുതുറക്കുന്നു.
HIGHLIGHTS
- ഞാൻ ഒരിക്കലും ഒരു മുണ്ട് ഉടുത്തുകൊണ്ട് സ്കൂളിൽ പോകണം എന്നു വിചാരിച്ചിട്ടില്ല.
- എന്റെ വസ്ത്രത്തിൽ എനിക്ക് അവകാശമുണ്ട് എന്നു തെളിയിക്കാൻ അങ്ങനെ ചെയ്യേണ്ടി വന്നു.