നിങ്ങളെന്നെ നന്നായി ട്രോളി, എന്റെ കണ്ണീർ എന്തേ കണ്ടില്ല?

HIGHLIGHTS
  • സന്തോഷിക്കാം, മദ്യമില്ലാതെയും ; വിജയ് മല്യയുടെ മകന്റെ ജീവിതപാഠം
SHARE

വിജയം മധുരമുള്ളതാണ്. എന്നാൽ വിജയത്തിനു വില കൊടുക്കേണ്ടതുണ്ട്; ചിലപ്പോഴെങ്കിലും വലിയ വില. വിജയികളെ സ്‌നേഹിക്കാനും ആരാധിക്കാനും ഒട്ടേറെപ്പേർ ഉണ്ടാകും. എന്നാൽ അതിനൊപ്പം വെറുക്കുന്നവരും ഉണ്ടാകും. വിമർശിക്കുന്നവരും അധിക്ഷേപിക്കുന്നവരും ഉണ്ടാകും. വിജയിയോ സെലിബ്രിറ്റിയോ ആകുന്നതോടെ മറ്റുള്ളവരുടെ ലക്ഷ്യസ്ഥാനം കൂടി ആകുകയാണ്. കൂടുതൽ വെറുപ്പിന്റെയും അസൂയയുടെയും കുറച്ചു സ്‌നേഹത്തിന്റെയും ലക്ഷ്യസ്ഥാനം. സിദ്ധാർഥ മല്യ ഈ സത്യം പുസ്തകങ്ങളിൽ വായിച്ചല്ല മനസ്സിലാക്കിയത്. ആരെങ്കിലും പറഞ്ഞുകൊടുത്തുമല്ല. അനുഭവങ്ങളിൽനിന്ന് വേദനയോടെ പഠിക്കുകയായിരുന്നു. ജീവിതപാഠം തന്നെയായിരുന്നു. മല്യയെ എല്ലാവരും അറിയും; വിജയ് മല്യയെ. അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥയും ഇന്ത്യയിൽ ജീവിച്ച കുറച്ചു കാലത്തെങ്കിലും സെലിബ്രിറ്റി ആയിരുന്നു. പ്രശസ്തിയുടെ കൂടെ വരുന്ന, രാജ്യത്തെതന്നെ സമ്പന്ന കുടുംബങ്ങളിൽ ഒന്നിൽ ജനിച്ച കുട്ടിക്ക് അനുഭവിക്കേണ്ടിവന്ന എല്ലാ വെള്ളിവെളിച്ചവും ഇരുട്ടും ഒരുമിച്ച് അനുഭവിക്കേണ്ടിയും വന്നു. 30 വയസ്സ് ആയപ്പോഴേക്കും സിദ്ധാർഥ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നു. മുത്തച്ഛനും പിന്നീട് പിതാവും വിജയകരമായി നടത്തിയ മദ്യനിർമാണത്തിൽനിന്നു മാറി. അഭിനയത്തിൽ അഭിരുചി കണ്ടെത്തി. ഇന്ത്യയിൽനിന്ന് അകലെ, പിതാവിൽനിന്ന് അകലെ, അമേരിക്കയിൽ സ്വന്തം വഴിയിൽ മുന്നേറുകയാണ് അദ്ദേഹം. എന്നാൽ, ഒട്ടേറെ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് സിദ്ധാർഥ എന്ന സിഡ് സ്വന്തം വഴി കണ്ടെത്തിയത്. വേദനാജനകമായ അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ കഥയാണ് ഈഫ് അയാം ഓണസ്റ്റ് എന്ന പുസ്തകം. എന്റെ മാനസിക സഞ്ചാരത്തിന്റെ ഓർമക്കുറിപ്പ് എന്നു സിഡ് തന്നെ വിശേഷിപ്പിക്കുന്ന ആത്മകഥ. ലഹരിയും കണ്ണീരും കൊണ്ട് എഴുതിയ ജീവിതാക്ഷരങ്ങൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA
;