അധികാരം രോഗമായി മാറുമ്പോൾ നഷ്ടപ്പെടുന്ന ജീവിതങ്ങൾ...

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
suneesh-krishnan
സുനീഷ് കൃഷ്ണൻ
SHARE

എത്രയേറെ സുഗന്ധലേപനങ്ങൾ പുരട്ടിയാലും ആത്യന്തികമായി അധികാരത്തിൽ നിന്നുണ്ടാകുന്നതു നാറ്റം മാത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണു സുനീഷ് കൃഷ്ണന്റെ കഥകൾ. പേരിനു മുന്നിലെ മിസ് മാറ്റി മിസ്സിസ് എന്നു ചേർക്കുമ്പോൾ പലർക്കും ഒരു പെൺകുട്ടിയെ നഷ്ടപ്പെടുന്നു, പക്ഷേ, അവൾക്ക് അവളെത്തന്നെ നഷ്ടപ്പെടുന്നു എന്ന ‘നിസ്സഹായരുടെ യുദ്ധങ്ങളിലെ’ അബുവിന്റെ വാചകം സ്ത്രീ–പുരുഷ ബന്ധങ്ങളിലെ അധികാരപ്രയോഗങ്ങളിലേക്കുള്ള ലളിതമായ ചൂണ്ടുപലകയാണ്. ശത്രുവിന്റെ പടുമരണം രതിമൂർച്ഛയായി അനുഭവിക്കുന്ന നിരക്ഷരത്തിലെ രാഷ്ട്രീയക്കാരൻ വേലായുധനാകട്ടെ രാഷ്ട്രീയരംഗത്തെ അധികാരപ്രമത്തതയുടെ നേർച്ചിത്രമാണ്. കൂട്ടുകാരനായി ഹൃദയച്ചായം പൂശി പൂർത്തിയാക്കിയ ചിത്രത്തിനു നിസ്സാരമായി വിലയിട്ടവരോട് ‘ഞാനിത് ഇവനു വേണ്ടി വരച്ചതാണ്, വിൽക്കാൻ ഉദ്ദേശിച്ചല്ല’യെന്നു പറയുന്ന കുചേലവൃത്തത്തിലെ വിജീഷ് സമ്പത്തും ഇല്ലായ്മയും തമ്മിലുള്ള അധികാര വടംവലിയിൽ പെട്ടുപോകുന്ന സാധാരണക്കാരുടെ പ്രതിനിധിയാണ്. ‘കേറിച്ചെന്ന് അങ്ങ് കീച്ചിയേക്കുക, തൊട്ടു മുന്നിലാണെങ്കിലും ശരി, സറണ്ടർ ചെയ്യുന്നതായിക്കാണിച്ചാലും ശരി’ എന്ന് പൈക്കയിലെ എസിപി ഹാരിഷ് റാവുത്തർ ഡിവൈഎസ്പി സന്തോഷ് ചെറിയാനു നൽകുന്ന ഉപദേശം സമകാലീന ഭരണകൂട ഭീകരത വ്യക്തമായി മുഴങ്ങുന്ന ശബ്ദമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA
;