മുപ്പതു വർഷം മുൻപ് ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു താമസിച്ചിരുന്ന വീട്ടിലേക്കു പോകുന്ന വഴിയിൽ, കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഒരു നിരപ്പാണ്. ആ നിരപ്പിലേക്ക് ഒരു തോടിന്റെ വരമ്പത്തുകൂടി വേണം പോകാനും വരാനും. കുന്നുകളും ചെരിവുകളും ഉള്ള ഒരു ഭൂപ്രദേശത്ത് അത്തരമൊരു നിരപ്പായ ഇടം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. അവിടെനിന്നു നോക്കിയാൽ താഴ്വാരത്തേക്കു നീളുന്ന മൺപാത കാണാം, അടുത്ത മലയും അതിനു പിന്നിലേക്ക് അകലുന്ന മറ്റു മലകളും കാണാം. ആ സ്ഥലം എനിക്ക് ഇപ്പോഴും ആത്മവിശ്വാസവും ആനന്ദവും പകരുന്നു. ആ സ്ഥലം പോലെ ഒരിടം ഭാഷയ്ക്കകത്തു സാധ്യമാകണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. കാരണം, ഇപ്പോൾ ആ നാട്ടിൽ ചെന്നാൽ അവിടെ ആ കുത്തനെയുള്ള കയറ്റമോ തോടോ ആ നിരപ്പോ ഇല്ല. ഒരു ഭൂപ്രദേശത്തിന്റെ ഓർമ, അടയാളങ്ങളില്ലാത്ത വിധം അത് അപ്രത്യക്ഷമായശേഷം നിങ്ങൾ ഭാഷയിലേക്കു കൊണ്ടുവരികയാണെങ്കിൽ അത് യഥാർഥത്തിലുള്ള സ്ഥലത്തെക്കാൾ അതിശയകരമായ, ആനന്ദകരമായ അനുഭവമാകുമെന്നാണ് എന്റെ വിശ്വാസം.
ഇക്ഷണത്തിൽ നിലീനമാം നിത്യത

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.