‘കാഴ്ച തേടുന്ന യാത്രകൾ’ പുസ്തകം പ്രകാശനം ചെയ്തു

kazhcha-thedunna-yathrakal
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത രചിച്ച ‘കാഴ്ച തേടുന്ന യാത്രകൾ’ എന്ന കൃതിയുടെ പ്രകാശന ചടങ്ങ്
SHARE

മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത രചിച്ച ‘കാഴ്ച തേടുന്ന യാത്രകൾ’ എന്ന കൃതി പ്രകാശനം ചെയ്തു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് പുസ്തകത്തിന്റെ ആദ്യ കോപ്പി സഭ അൽമായ ട്രസ്റ്റി രാജൻ ജേക്കബിന് നൽകി പ്രകാശനം നിർവഹിച്ചു.

സെന്റ് തോമസ് ടിടിഐ മുൻ പ്രിൻസിപ്പൽ ഷാജി ജോർജ് പുസ്തക പരിചയം നടത്തി. വികാരി ജനറൽ ജോർജ് മാത്യു, വൈദിക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്, റവ. കെ.ഇ. ഗീവർഗീസ്, റവ.ബ്ലെസൻ ഫിലിപ് എന്നിവർ പ്രസംഗിച്ചു.

മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ വാർഷികത്തോട് അനുബന്ധിച്ച് ക്രൈസ്തവ സാഹിത്യ സമിതിയാണ് ധ്യാനചിന്തകൾ അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

Content Summary: Kazhcha thedunna yathrakal book written by Dr. Theodosius Mar Thoma Metropolitan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
;