മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്

ravivarma-thampuran
രവിവർമ തമ്പുരാൻ
SHARE

പ്രവാസി സംസ്കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്റെ ‘മാരക മകൾ’ എന്ന കൃതിക്ക് ലഭിച്ചു. പ്രഫ. എ.ടി. ളാത്തറ, സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മഹാകവി വെണ്ണിക്കുളത്തിന്റെ പേരിലുള്ള ശിൽപവും പ്രശസ്തി പത്രവും അടുത്തമാസം വെണ്ണികുളത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. രവിവർമ തമ്പുരാൻ മലയാള മനോരമയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററും, നോവലിസ്റ്റും, കഥാകൃത്തും കോളമിസ്റ്റുമാണ്.

ഭയങ്കരാമുടി, ശയ്യാനുകമ്പ, പൂജ്യം, ഓർമ നിരോധനം, മുടിപ്പേച്ച് എന്നീ നോവലുകളും  ഏഴു കഥാ സമാഹാരങ്ങളും ഉൾപ്പെടെ 15 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്.

Content Summary: Mahakavi Vennikulam Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;