വറ്റാത്ത ഉറവയായി ഉറവ്

uravu
ഉറവിന്റെ ഡോ. പി.കെ.വാരിയർ പതിപ്പ്, എ.എം. ജയദേവ് കൃഷ്ണൻ (ഉറവ് പത്രാധിപർ)
SHARE

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നു 3 മാസത്തിലൊരിക്കൽ പുറത്തിറങ്ങുന്ന ‘ഉറവ് ’ എന്ന പ്രസിദ്ധീകരണത്തിന് പറയാനുളളത് മികവിന്റെ കഥയാണ്. ആര്യവൈദ്യശാല ജീവനക്കാരുടെ കൂട്ടായ്മയായ ആര്യവൈദ്യശാല എംപ്ലോയീസ് റിക്രിയേഷൻ ആൻഡ് കൾച്ചറൽ ക്ലബാണ് (ആർക് ) ‘ഉറവ് ’ പ്രസിദ്ധീകരിക്കുന്നത്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാഹിത്യ, കലാ, കായിക അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു ) മുൻകയ്യെടുത്താണ് 2007ൽ ‘ആർക് ’ രൂപീകരിക്കുന്നത്.അതേവർഷം മേയ് മുതൽ ‘ഉറവും’ തുടങ്ങി. പി.വി. ശശിധരനായിരുന്നു ആദ്യ പത്രാധിപർ. അൻപത്തി ഒന്നാമത് ലക്കം കഴിഞ്ഞ ഒക്ടോബറിൽ ഇറങ്ങി. 

എം.ടി.വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ, എൻ.എസ്. മാധവൻ, ഡോ. ഇ. ശ്രീധരൻ, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, ഡോ. കെ.എസ്.രവികുമാർ, വൈശാഖൻ, സാറാ ജോസഫ്, അഷ്ടമൂർത്തി, ജയരാജ്, എം.എൻ.കാരശേരി, വിനീത നെടുങ്ങാടി, അനിത വിശ്വംഭരൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ഇതിനകം ‘ഉറവി’ ന്റെ താളുകളെ സമ്പന്നമാക്കി. 

13 ഓണപ്പതിപ്പുകൾ വിശേഷപ്പതിപ്പുകളായി പുറത്തിറക്കി. ആര്യവൈദ്യശാലാ സ്ഥാപകൻ പി.എസ്. വാരിയരുടെ നൂറ്റൻപതാം ജൻമ വാർഷികാഘോഷ വേളയിൽ അദ്ദേഹത്തിന്റെ പേരിലും മുൻ മാനേജിങ്ങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാൾ (ശതപൂർണിമ) ആഘോഷിച്ച സമയത്ത് അദ്ദേഹത്തിന് ആദരമർപ്പിച്ചും പ്രത്യേക പതിപ്പുകൾ ഇറക്കി. ഡോ. പി.കെ. വാരിയർ, മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം. വാരിയർ, അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ. മുരളീധരൻ തുടങ്ങിയവരുടെ പ്രോൽസാഹനം ‘ഉറവി’ന് ജീവവായു കണക്കാണ്. പ്രമുഖ ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാരിയർ, പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഡോ.കെ.ജി. പൗലോസ്, എഴുത്തുകാരൻ ഡോ. കെ.മുരളി എന്നിവർ അതത് സമയങ്ങളിൽആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗത്തിൽ ചീഫ് എഡിറ്ററായി പ്രവർത്തിച്ചതും ‘ഉറവി’ നു മുതൽക്കൂട്ടായി.  കലാനിരൂപകനും ആര്യവൈദ്യശാല ഗവേഷണ വിഭാഗം ചീഫുമായ ഡോ. ടി.എസ്. മാധവൻ കുട്ടി, കവിയും ആര്യവൈദ്യശാല ട്രസ്റ്റിയുമായിരുന്ന സി.എ. വാരിയർ എന്നിവരും വഴികാട്ടികളാണ്. എ.എം.ജയദേവ് കൃഷ്ണനാണ് നിലവിൽ ചീഫ് എഡിറ്റർ. ടി.മനോജ്കുമാർ, എസ്. ഗണേശൻ, വി.വി.രമേശ് എന്നിവരാണ് പത്രാധിപ സമിതി അംഗങ്ങൾ. സുരേഷ് പുല്ലാട്ട് (പ്രസി.), പി.വി.മധു (സെക്ര.), എൻ.രാജീവ് (ട്രഷ.) എന്നിവർ ‘ആർക്കി’നെ നയിക്കുന്നു.

Content Summary: Uravu, Trimonthly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;