പുളി വിറകിന്റെ മുട്ടികൾക്കിടയിൽ ചെറു പൂളു തിരുകി തീ പിടിപ്പിക്കാൻ നോക്കുകയായിരുന്നു കുഞ്ഞാണി. അടുപ്പിലെ ഈർച്ചപ്പൊടി നീറിപ്പുകയാൻ തുടങ്ങി. ചൂടു മൂത്ത് ചായ വെള്ളം തിളയ്ക്കുമ്പോഴേക്കു ജാനകി പാലുമായി എത്തും. ചായക്കട ഉഷാറാവുന്നത് അവളുടെ വരവോടെയാണ്. തൊട്ടു പിന്നാലെ പതിവുകാർ ഓരോരുത്തരായി വന്നു ബെഞ്ചിൽ കൂനിക്കൂടിയിരുപ്പു തുടങ്ങും. ജാനകിയുടെ നടത്തയിലെയും അരപ്പിലെയും തേപ്പിലെയും അളവുകോണുകൾ ചവച്ചിറക്കി ആ ഇരിപ്പങ്ങനെ നീളും. സമാവറിലിട്ട നാണയം താളമേളങ്ങളുണ്ടാക്കിയിട്ടും ആരെയും കാണുന്നില്ലല്ലോ എന്ന നോട്ടം പുറത്തേക്കിട്ടപ്പോഴാണു കുഞ്ഞാണി ആ കാഴ്ച കണ്ടത്.
HIGHLIGHTS
- കഥയരങ്ങ് – മലയാളത്തിലെ പുതുകഥാകാരൻമാരുടെ ഏറ്റവും പുതിയ കഥകൾ.