നടനും സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി

arun-punaloor-book
SHARE

നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം ‘സിലയിടങ്കളിൽ സില മനിതർകൾ’ 

മലയാളത്തിന്റെ പ്രിയ സംവിധായകൻ നാദിർഷാ, നടന്മാരായ പൃഥ്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നടി ജൂവൽ മേരി എന്നിവർ ചേർന്ന്  പ്രകാശനം ചെയ്തു..

2015 മുതൽ അരുൺ പുനലൂർ സമൂഹമാധ്യമങ്ങളിൽ എഴുതിയ അനുഭവക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, കഥകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തിൽ ഉള്ളത്. ഓസ്‌ക്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി കവർ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമ പ്രവർത്തകനായ പ്രേം ചന്ദ് ആണ് അവതാരിക എഴുതിയിട്ടുള്ളത്. റസൂൽ പൂക്കുട്ടി, നാദിർഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദന കുറിപ്പുകൾ എഴുതിയിരിക്കുന്നു. കാർട്ടൂണിസ്റ്റ് രതീഷ് രവിയാണ് കവർ ചിത്രം വരച്ചിരിക്കുന്നത്. ബിഎസ് പബ്ലിക്കേഷൻസ് ആണ് പ്രസാധനകർ.

Content Summary: Silayidankalil Sila Manithargal book by Arun Punalur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA
;