ADVERTISEMENT

മലയാള സാഹിത്യത്തിൽ ഗൾഫ് നാടുകളിലെ കഥകളും കവിതകളും സുപരിചിതമാണ്. അത് പ്രണയവും വിരഹവും ചേർന്ന് മനുഷ്യ ഹൃദയങ്ങളിലേക്ക് എഴുതി ചേർക്കുമ്പോൾ അറബി നാട്ടിലെ കഥകൾക്ക് എന്തെന്നില്ലാത്ത ഒരു കാവ്യ ഭംഗി കൈവരാറുണ്ട്. ജയൻ വിദേശത്തിരുന്നു പൂർത്തിയാക്കിയ ‘ലൈല നീ സുന്ദരിയാണ്’ എന്ന മലയാള നോവൽ അതിന്റെ ഉള്ളടക്കം കൊണ്ടും ആഖ്യാന ശൈലി കൊണ്ടും വേറിട്ടു നിൽക്കുന്നു .

 

കഥ നടക്കുന്നത് എൺപതുകളിലാണ്. ബംഗ്ലാദേശിലെ ഉൾഗ്രാമത്തിൽ തുടങ്ങുന്ന കഥ നായകന്റെയും നായികയുടെയും നിശബ്ദ പ്രണയത്തിന്റെ തീഷ്ണ ഭാവങ്ങൾ ഒരു ക്യാൻവാസിലെന്ന പോലെ കഥയിൽ വരച്ചിട്ടിരിക്കുന്നു. ശേഷം നായകനും നായികയും തങ്ങളുടെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരിതങ്ങൾ വായനക്കാരുടെ ഉള്ളിൽ നൊമ്പരമായി അവശേഷിക്കുന്നു. റിപ്പൺ കുമാർ എന്ന നായക കഥാപാത്രവും ലൈല എന്ന നായികയും വായനക്കാരുടെ മനസ്സിൽ ഒരു നൊമ്പരമായി പടരുമെന്ന കാര്യത്തിൽ സംശയമില്ല. 

 

ലളിതമായ ഭാഷാ ശൈലിയിൽ അനുവാചകന്റെ അന്തരംഗത്തിൽ ഒരു നാടകത്തിലെന്നപോലെ കഥാ പാത്രങ്ങൾ ഓരോ വേഷവും കെട്ടിയാടുന്ന വ്യത്യസ്തമായ ഒരു വായന അനുഭവം ‘ലൈല നീ സുന്ദരിയാണ് ’ നൽകുന്നുണ്ട് . കഥയിലുടനീളം പറയുന്ന സ്ഥല വിവരണങ്ങൾ വ്യത്യസ്തമായ ഒരു എഴുത്തു ശൈലിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. യഥാർഥസംഭവത്തെ ആസ്പദമാക്കി രചിച്ച ഒരു കഥയാണ് ലൈലാ നീ സുന്ദരിയാണ് എന്ന നോവൽ. യാഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിൽ എഴുതിയതുകൊണ്ടാവാം എഴുത്തിന്റെ ഒരു ആത്‌മാവ്‌ കഥയിലുടനീളം പ്രകടമാണ്. തുടക്കകാരന്റെ യാതൊരു കുറവുകളും ഇല്ലാതെ നോവൽ പറഞ്ഞ് അവസാനിപ്പിക്കാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്.

 

ആലപ്പുഴ ജില്ലയിൽ നൂറനാടുള്ള ഉണ്മ പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകത്തിന് വില 250 രൂപയാണ്. പുസ്തകം തപാലിൽ വി പി പി ലഭിക്കാൻ / ഗൂഗിൾ പേ നമ്പർ - 9496881449

 

Content Summary: Laila Nee Sundhariyanu, book written by Jayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com