ADVERTISEMENT

കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അമൻ പാർഥിവ് കൃഷ്ണൻ എഴുതിയ ‘ബ്ലോസമിങ്ങ് സോൾസ്’ എന്ന കഥാസമാഹാരം ശ്രദ്ധേയമാകുന്നു.

 

aman-paarthiv-krishnan

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ എഴുതിയ കഥകൾ ഒന്നാം ലോക്ക് ഡൗൺ സമയം മുതൽ അമനും അമ്മ ഡോ. കൃപാ കൃഷ്‌ണനും ചേർന്ന് ലാപ്‌ടോപിലേക്കു പകർത്തുകയായിരുന്നു. ആകെ പതിനാലു കഥകളാണ് പുസ്തകത്തിലുള്ളത്. തന്റെ ജീവിത പരിസരങ്ങളിലെ സംഭവങ്ങളും ഭാവനയിൽ വിടർന്ന കഥകളുമാണ് പുസ്തകത്തിലേക്കു പകർത്തിയിരിക്കുന്നത്. എഴുതിയ കഥകൾ ആദ്യം അയച്ചു കൊടുത്തത് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യാമിനിക്കാണ്. വിവരമറിഞ്ഞ പ്രധാനാധ്യാപിക കൃഷ്ണവേണിയും വേണ്ട പ്രോത്സാഹനം നൽകി. 

blossomimg-souls-tweet

 

തുടർന്ന്, പുസ്തകത്തിന് ഒരു ആമുഖം എഴുതിതരാൻ അഭ്യർഥിച്ച് ശശി തരൂരിനു കത്തയച്ചു. ‘എഴുത്തിന്റെ ആഴവും കഥാകാരന്റെ പ്രതിഭയും ബന്ധപ്പെടുത്തിനോക്കിയാൽ അമൻ ഇനിയുമൊരുപാടുകാലം വായനക്കാരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും’ എന്ന തരൂരിന്റ മറുപടി അമൻ തന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ ചേർത്തു.

 

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്ലൂ റോസ് പബ്ലിക്കേഷൻ പുസ്തക പ്രസാധന ചുമതല ഏറ്റെടുത്തു. മൂന്നു മാസത്തിനുള്ളിൽ പ്രസാധന ജോലികൾ പൂർത്തിയായി. നടൻ മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്തു. രഞ്ജി പണിക്കർ പുസ്തകം ഏറ്റുവാങ്ങി. രാഷ്ട്രീയ പ്രവർത്തകനായ, ആലപ്പുഴ നൂറനാട് മാടമ്പിശ്ശേരിൽ ശരത് ചന്ദ്രനാണ് അമന്റെ പിതാവ്. മാതാവ് ഡോ.കൃപ കൃഷ്ണൻ ബയോ കെമിസ്ട്രയിൽ പോസ്റ്റ് ഡോക്റ്ററൽ ഗവേഷകയാണ്. ഏക സഹോദരി അദിതി ലക്ഷ്മി ഒന്നാം ക്‌ളാസ് വിദ്യാർഥി. ഒന്നാമത്തെ പുസ്തകം പുറത്തു വരുന്നതിനു മുൻപേ തന്നെ രണ്ടാമത്തെ പുസ്തകത്തിന്റെ തയാറെടുപ്പ് അമൻ തുടങ്ങി കഴിഞ്ഞു. എഴുത്തിനു പുറമെ ബഹിരാകാശ ഗവേഷണമാണ് ഈ യുവ എഴുത്തുകാരന്റെ ഇഷ്ട വിഷയം.

 

 

English Summary : Blossomimg Souls Book by Aman Paarthiv Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com