‘ഒരു പണക്കാരന്റെ വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ എന്തെങ്കിലും മോഷണം പോയാൽ പൊലീസ് നായ്ക്കളെ കൊണ്ടുവന്നു മണപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ എന്റെ രണ്ടു കുഞ്ഞുങ്ങളുടെ ജീവന് അതിന്റെ പകുതി വിലപോലും നൽകിയില്ല.’’ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഗുരുതര പരാമർശങ്ങളുമായി വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിയുടെ പുസ്തകം ഇന്ന് പുറത്തിറങ്ങും. പെൺകുട്ടികളുടെ മരണം ആത്മഹത്യയാക്കി മാറ്റാനും തെളിവുനശിപ്പിക്കാനും പൊലീസ് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടാവുന്ന സംഭവങ്ങൾ ഒന്നൊന്നായി എണ്ണിപ്പറയുന്നുണ്ട് പുസ്തകത്തിൽ. പബ്ലിക് പ്രോസിക്യൂട്ടറെ വാട്സാപ് സന്ദേശത്തിലൂടെ മാറ്റി മുഖ്യമന്ത്രിയുടെ ഓഫിസും നീതിനിഷേധത്തിനു കൂട്ടുനിന്നുവെന്നും പുസ്തകം പറയുന്നു. പൊലീസും ഭരണകൂടവും പബ്ലിക് പ്രോസിക്യൂട്ടറും പ്രാദേശിക നേതാക്കളുമെല്ലാം ചേർന്ന് എങ്ങനെയെല്ലാം നീതി നിഷേധിക്കാൻ ശ്രമിച്ചുവെന്ന് വിശദമായി വിവരിക്കുന്നുണ്ട് പുസ്തകത്തിൽ.
HIGHLIGHTS
- മക്കളുടെ മരണത്തിന്റെ ഉത്തരവാദിത്വം അവരുടെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു
- പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഗുരുതര പരാമർശങ്ങൾ