മേഘാലയയിൽ വെച്ച് നടന്ന ദേശീയ സാഹിത്യ സമ്മേളനത്തിൽ വെച്ച് കെ.പി. സുധീരയുടെ ‘എസ്.പി.ബി. പാട്ടിന്റെ കടലാഴം’ എന്ന ഗ്രന്ഥത്തിന്
ദില്ലി സുലഭ് സാഹിത്യ അക്കാദമി പുരസ്കാരം, അക്കാദമി വൈസ് പ്രസിഡന്റ് അശോക് കുമാർ ജ്യോതി സമ്മാനിച്ചു. മേഘാലയ സർക്കാരിന്റെ പ്രധാന ഉപദേശകനും എം.എൽ.എയുമായ തോമസ് – എ സംഗ് മ പരിപാടി ഉദ്ഘാടനം ചെയ്തു. മേഘാലയ ഫിഷറീസ് ഡയറക്ടർ കൃസ്ലീൻ - ടി. സംഗ് മ മുഖ്യാതിഥിയായിരുന്നു. അഖില ഭാരതീയ സാഹിത്യ സമ്മേളനത്തിന്റെ സ്ഥാപകൻ ഡോ. ലാറി ആസാദ് സദസ്സിനെ അഭിസംബോധന ചെയ്തു. ചെയർമാൻ പ്രൊ. സ്ട്രീംലെറ്റ് ദഖർ അധ്യക്ഷയായിരുന്നു. മൂന്ന് ദിവസം മേഘാലയയിലെ ടൂറയിൽ വെച്ചു നടന്ന സാഹിത്യ സമ്മേളനത്തിൽ ഭാരതത്തിലെ വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരികൾ പങ്കെടുത്ത് കവിതകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. അഖില ഭാരതീയ കവയിത്രി സമ്മേളനവും ദില്ലി സാഹിത്യ അക്കാദമിയും, ടൂറ കാമ്പസ് ഗാരോ വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ. ഡൊക്കാച്ചി മാറാക് സ്വാഗതവും ജാമീ മേരീ മാറാക് നന്ദിയും പറഞ്ഞു.
Content Summary: Book on singer SPB wins award