ADVERTISEMENT
ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റും കോളമിസ്റ്റുമായ കെ. കെ. ജയകുമാറിന്റെ ‘സന്തുഷ്ട സാമ്പത്തിക ജീവിതത്തിന് 50 വഴികള്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചേര്‍ന്നു കേരള മെട്രോ ദിനാചരണ വേദിയിലാണ് പ്രകാശനം ചെയ്തത്. ലഘുസമ്പാദ്യത്തെ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം സ്വരുക്കൂട്ടുന്നതിനുള്ള വഴികളെക്കുറിച്ച് പ്രതിപാദിക്കുന്നതണു പുസ്തകം. ഒപ്പം നിത്യജീവിതത്തില്‍ സാമ്പത്തിക ആസൂത്രണവുമായി  ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമുള്ള പരിഹാരവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com