Premium

തോന്നിയപോലെ ജീവിച്ചു തോന്നിയപോലെ മരിച്ചു, ഇത് പരാജിതന്റെയല്ല വിജയിയുടെ സുവിശേഷം

HIGHLIGHTS
  • ജൂലൈ രണ്ട്, ഏണസ്റ്റ് ഹെമിങ്‌വേയുടെ 61–ാം ചരമവാർഷികം
Ernest Hemingway
Ernest Hemingway. Photo Credit :John F. Kennedy Library and Museum / AP Photo
SHARE

ഒരൊറ്റ വരിയിൽ ഒരു നോവൽ മുഴുവൻ ആവിഷ്കരിച്ച ഒരേയൊരു എഴുത്തുകാരനെ ഉള്ളൂ. ‘മനുഷ്യനെ നശിപ്പിക്കാം, പക്ഷേ തോൽപിക്കാനാവില്ല’ എന്ന് എഴുതിയ ലോകപ്രശസ്ത എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിങ്‌വേ. പരാജിതന്റെ സുവിശേഷമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കിഴവനും കടലും’ (The Old Man and the Sea) എന്ന നോവലിലെ ഈ വരികൾ ലോകം മുഴുവനുമുള്ള വായനക്കാർക്കിടയിൽ ആത്മവിശ്വാസത്തിന്റെ കൊടുങ്കാറ്റായി പടർന്നെങ്കിലും അതെഴുതിയയാൾ തന്റെ 62–ാം പിറന്നാളിനു രണ്ടാഴ്ച മുൻപ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. 1961 ജൂലൈ രണ്ട് ഞായറാഴ്ചയായിരുന്നു അന്ന്. പുലർച്ചെ എഴുന്നേറ്റ്, തന്റെ ഇഷ്ടപ്പെട്ട തോക്ക് വായിലേക്കു കടത്തിവച്ച് അദ്ദേഹം ട്രിഗറിൽ വിരലമർത്തി. ഏറെ നാളുകളായി മാനസികമായും ശാരീരികമായും കൊളുത്തിവലിച്ച ആകുലതകൾക്കും ഉറക്കമില്ലായ്മയ്ക്കും അവസാനമെന്ന നിലയിലായിരിക്കണം, ഹെമിങ്‌വേ ആ ട്രിഗർ വലിച്ചിട്ടുണ്ടാകുക. നോവലെഴുത്തിലെ ഏറ്റവും ദുഷ്കരമായ ഭാഗം അതെങ്ങനെ അവസാനിപ്പിക്കണമെന്നതാണെന്നു വിശ്വസിച്ച എഴുത്തുകാരൻ, തന്റെ ജീവിതത്തിനു ഫു‍ൾസ്റ്റോപ്പിടാനെടുത്ത തീരുമാനവും അത്രമാത്രം ദുഷ്കരമായിരുന്നിരിക്കണം. ഹെമിങ്‌വേ എഴുതിയതുപോലെ, എല്ലാ മനുഷ്യരുടെയും ജീവിതാവസാനം ഏതാണ്ട് ഒരുപോലെതന്നെ. അയാളെങ്ങനെ ജീവിച്ചു, എങ്ങനെ മരിച്ചു എന്നതിലെ വിശദാംശങ്ങൾ മാത്രമാണ് ഒരാളെ മറ്റൊരാളിൽ നിന്ന് വേർതിരിക്കുന്നത്. അന്നുവരെ ജീവിച്ചിരുന്നതിലെ ഏറ്റവും മികച്ച കഥപറച്ചിലുകാരന്റെ  മരണത്തിലേക്കുള്ള ആ വെടിയൊച്ച ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. വിശ്വസാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വേസ് പക്ഷേ, ഹെമിങ്‌വേയുടെ മരണത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു; ‘ഒരു മനുഷ്യൻ സ്വാഭാവികമായി മരിച്ചു’. രണ്ട് ലോകമഹായുദ്ധങ്ങളും സ്പാനിഷ് ആഭ്യന്തര കലാപവും രണ്ടു വിമാന അപകടങ്ങളും നാല് കാർ അപകടങ്ങളും അതിജീവിച്ച, സ്കിൻ കാൻസറും ആന്ത്രാക്സും കരൾ രോഗവും മലേറിയയും ബാധിച്ചിട്ടും ജീവൻ തിരിച്ചുകിട്ടിയ ഒരു മനുഷ്യൻ സ്വയം വെടിയുതിർത്തു മരിച്ചാൽ പിന്നെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS