‘ആരാണ് സന്തോഷമാഗ്രഹിക്കാത്തത്?’ ഇനി വലിയ വില കൊടുക്കേണ്ടി വരില്ല

amazon-offers-huge-discounts-for-books
SHARE

‘ആരാണ് സന്തോഷമാഗ്രഹിക്കാത്തത്?’ ഇനി വലിയ വില കൊടുക്കാതെ തന്നെ സ്വന്തമാക്കാം സന്തോഷകരമായ ഒരു ജീവിതം. സന്തോഷത്തിലേയ്ക്കുള്ള ജാപ്പനീസ് രഹസ്യം പങ്കുവയ്ക്കുന്ന ‘ഇക്കിഗായ്’ എന്ന പുസ്തകം ആമസോൺ പ്രൈമിൽ ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഈ ബെസ്റ്റ് സെല്ലർ പുസ്തകം 56 ശതമാനം വിലക്കുറവിലാണ് ആമസോൺ ലഭ്യമാക്കിയിരിക്കുന്നത്.

കനത്ത ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ (Amazon Prime Day 2022) ജൂലൈ 23-24 തീയതികളിൽ നടക്കും. പുസ്തകപ്രേമികങ്ങൾ വാങ്ങാൻ കൊതിച്ചിരുന്ന പുസ്കങ്ങൾ വൻവിലക്കുറവിൽ ഈ ദിവസങ്ങളിൽ സ്വന്തമാക്കാം. 

ജെയിംസ് ക്ലെയറിന്റെ ആറ്റോമിക് ഹാബിറ്റ്സ് (Atomic Habits) എന്ന പുസ്തകത്തിന് 43 ശതമാനവും, പണം ബുദ്ധിപരമായി എങ്ങനെ ചിലവഴിക്കാം എന്നു വായനക്കാരിൽ അവബോധമുണർത്തുന്ന ‘ദ സൈക്കോളജി ഓഫ് മണി’ (The Psychology of Money by Morgan Housel) എന്ന പുസ്തകത്തിന് 31 ശതമാനവും വിലക്കുറവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 

കുട്ടികളെ വായനയിലേയ്ക്ക് ആകർഷിക്കാൻ കുട്ടിവായനക്കാരുടെ പ്രിയ പുസ്തകങ്ങളെല്ലാം തന്നെ വൻ വിലക്കുറവിൽ ലഭ്യമാണ്. ടിൻ ‍ടിൻ, ഡയറി ഓഫ് എ വിംപി കിഡ് തുടങ്ങിയ പുസ്തകങ്ങളുടെ ബുക്ക് ബോക്സുകൾ 64 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാകും. റസ്കിൻ ബോണ്ട്, സുധ മൂർത്തി തുടങ്ങിയ എഴുത്തുകാരുടെ എവർ ടൈം ഹിറ്റുകളായ പുസ്കങ്ങളും വൻ വിലക്കുറവിൽ സ്വന്തമാക്കാം. കുട്ടികളുടെ പ്രിയ പുസ്തകം ഹാരിപോട്ടർ ബുക്കുകൾ 58 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. 

വിവിധ മത്സരപരീക്ഷികൾക്കുള്ള പഠനസഹായികളും വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്.

Content Summary: Amazon offers huge discounts for books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}