ഇടം – ആതിര ഗുപ്ത എഴുതിയ കഥ

friends
Representative image. Photo Credit: Antonio Guillem/Shutterstock.com
SHARE

അവിടങ്ങളിലെ ചെമ്പരത്തിത്താളുകളിൽ

എഴുതിചേർത്തിരിക്കുന്ന നിന്റെ നാമം പോലെ ആശ്വാസം പകരുന്ന വേറെന്തുണ്ട്?

 ഇന്നലെകളിൽ ഓർക്കാനിഷ്ടപ്പെടുന്ന ഉറക്കെച്ചിരിക്കുന്ന എന്നിലെ

 എന്നെ ഇങ്ങനെയാക്കിമാറ്റിയ മറ്റെന്തുണ്ട്?

 ഇഷ്ടത്തിന്റ ഘടികാരസൂചിക്കു

 രാപ്പകലുകളില്ലാതെ ചലിക്കാനാവുമെന്നറിയുന്നതും

 സുഖമുള്ളതല്ലാതെന്തുണ്ട്?

 സങ്കടപ്പെട്ടിരിക്കുമ്പോൾ സാരല്യ, പോട്ടെ  എന്നു പറഞ്ഞു കൂടെ ഇരിക്കാൻ.... വഴക്കിടാൻ... പിണങ്ങിയിരിക്കാൻ... എന്നെ അത്രയേറെ മനസിലാക്കിയ

 ഇടമല്ലാതെന്തുണ്ട്?

 ഈ സിനിമയൊന്നു കണ്ടുനോക്കൂ... ഈ പുസ്തകമൊന്നു വായിച്ചു നൊക്കൂ... എന്നൊക്കെ പറയാനായി  ഇതുപോലൊരാളില്ലാതാകുമ്പോളറിയാം പ്രിയമല്ലാത്തതെന്തെന്ന്.....

 നമുക്കിനിയിയുമൊരുപാട് കാണണം...

 വീണ്ടും ഒത്തിരി സംസാരിക്കണം...

 കൈകോർത്തു നടക്കണം...

 എന്നിട്ടും പ്രണയമെന്ന് പറയുന്നവർക്ക് മുന്നിൽ

 വീണ്ടും നമുക്ക് പ്രണയിക്കാതെ

 സ്നേഹിച്ച് തോൽപിക്കണ്ടേ....?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}