Premium

ഓർമയുടെ സഞ്ചാരവഴികളിൽ ദേശങ്ങളുടെ കഥാകാരൻ

SHARE

മാൻതോൽചട്ടയിട്ട പെട്ടിയും തൂക്കി തേനിന്റെ നിറമുള്ള (കറുത്ത എന്നു പറയാതെ അവൾ പ്രണയപൂർവം പറഞ്ഞതാണ്..) ചെറുപ്പക്കാരൻ ഹോട്ടൽ വാതിൽക്കൽ മടിച്ചു ശങ്കിച്ചു നിന്നു. വീട്ടിലുണ്ടാക്കിയ ബിസ്കറ്റും ബ്രഡും കേക്കും നിറച്ച കുഞ്ഞു ചൂരൽകൊട്ട അയാളുടെ മാറോടു ചേർത്തു പിടിച്ചു തടഞ്ഞു കൊണ്ട്, പൊളിച്ച ചെമ്മീനിന്റെ നിറമുള്ള (ഒരു കാമുകനു ചേർന്ന സങ്കൽപമല്ല, തീർച്ചയായും അയാൾ പ്രണയത്തിലായിരുന്നില്ല..) അവൾ കെഞ്ചി, ‘ഇവിടെ നിൽക്കൂ എന്നോടൊപ്പം..’ ഒരു നിമിഷത്തിന്റെ ചാഞ്ചല്യം, ഒരു ചെറിയ ആശങ്ക, അതിനെ മറികടന്ന് അവളെ പതുക്കെ നീക്കിനിർത്തി അയാളിറങ്ങി നടന്നു. ലോകത്തെ എല്ലാ വഴികളും അയാളെ കാത്തിരിക്കുകയായിരുന്നു. സ്വിസ് മലയിടുക്കിലെ, സ്വപ്നം പോലെ സുന്ദരമെന്നു തോന്നിച്ചിരുന്ന അവളുടെ വീട് അയാൾ നടന്ന ആയിരമായിരം പാതകളിലെ അനേകമനേകം വഴിയടയാളങ്ങളിൽ ഒന്നു മാത്രമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.