‘ഗ്രാമഫോണ്‍- ബഹുസ്വരതയുടെ ബഹള സന്തോഷം’ ആഗസ്റ്റ് 17 ന്

august-17
SHARE

‘ഉല’ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗ്രാമഫോണ്‍- ബഹുസ്വരതയുടെ ബഹള സന്തോഷം’ ആഗസ്റ്റ് 17 ന്. കോട്ടയം നീണ്ടൂര്‍ കൈപ്പുഴ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവലിന്റെ ചര്‍ച്ചയും വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

നോവല്‍ ചര്‍ച്ച, ചിത്രമെഴുത്ത്, കാവ്യസദസ്സ്, പ്രബന്ധാവതരണം, നാടകം, മേവതി (ഹിന്ദുസ്ഥാനി സംഗീതം ) എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ‘ഉല’ അന്നേ ദിവസം സംഘടിപ്പിച്ചിരിക്കുന്നത്.

‘തിരുവിതാംകൂര്‍ എന്ന രാഷ്ട്രം’ എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2 ന് നടക്കുന്ന ചിത്രമെഴുത്ത് പരിപാടിയില്‍ കെ.എസ്. പ്രസാദ് കുമാര്‍, ടി. ആര്‍. ഉദയകുമാര്‍, റ്റി.എസ്. പ്രസാദ്, എം.ടി. ജയലാല്‍, സജി റാഫേല്‍, മേരി ബിനോയി, ബിജു. സി. ഭരതന്‍, ജയിംസ് സെബാസ്റ്റ്യന്‍, മാത്യു ആന്റണി, സന്തോഷ് പാറയില്‍, ശശി മേമുറി, ജോമോന്‍, സുരേഷ് കുഴിമറ്റം, ബൈജു നീണ്ടൂര്‍, സാബു. എം. മാമന്‍, യേശുദാസ് പി. എം എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 3 ന് നടക്കുന്ന കാവ്യസദസ്സില്‍ എം.ആര്‍. രേണുകുമാര്‍, എസ്. കലേഷ്, അജീഷ് ദാസന്‍, ഗീത തോട്ടം, അജിത എം.കെ, കെ. ജി. ഹരികൃഷ്ണന്‍, മനോജ് നീലകണ്ഠന്‍, സജീവ് അയ്മനം, സുനില്‍ മുക്കാട്ടുകര, എബിന്‍ എം.ദേവസ്യ, നീരജ പ്രേംനാഥ്, ആതിര എസ്.നാഥ്, ബൈജു. പി.രാമന്‍, ബിജു ഗോപാല്‍, സി.പി. സതീഷ് കുമാര്‍, ദിലീപ് കൈപ്പുഴ, ബാബു പുത്തന്‍പറമ്പില്‍, സന്തോഷ് തോമസ്, സി.ആര്‍. ശ്രീജിത്ത് എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. ഹരി ചങ്ങമ്പുഴ മോഡറേറ്റര്‍ ആവും.

വൈകുന്നേരം 4 ന് രേഖ രാജ് മോഡറേറ്റര്‍ ആവുന്ന പ്രബന്ധാവതരണ പരിപാടിയും തുടര്‍ന്ന് നോവല്‍ ചര്‍ച്ചയും നടക്കും. എന്‍.എസ്. മാധവന്‍ നോവല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. യേശുദാസ് പി.എം, സണ്ണി എം.കപിക്കാട്, ഷാജി ജേക്കബ്, മാങ്ങാട് രത്‌നാകരന്‍, പി.എം. ആരതി, അജു കെ.നാരായണന്‍, നോവലിസ്റ്റ് എസ്. ഹരീഷ് എന്നിവര്‍ പങ്കെടുക്കും. സി. എല്‍. തോമസ് മോഡറേറ്റര്‍ ആവും.

തുടര്‍ന്ന് 6.30 ന് ഉല അവതരിപ്പിക്കുന്ന നാടകം അരങ്ങേറും. 7 ന് ശ്യാം മോഹന്‍ തേക്കടി (വോക്കല്‍), പി. ഡി. രമേഷ് കോഴിക്കോട് (തബല), സഞ്ജീവ് എസ്സ്. പിള്ള (ഹാര്‍മ്മോണിയം), എസ്സ്. അനന്തഗോപന്‍ (വോക്കല്‍ സപ്പോര്‍ട്ട് ), അരുണിമ (തംബുരു) എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മേവതിയും (ഹിന്ദുസ്ഥാനി സംഗീതം) നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}