ADVERTISEMENT

ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരൻ ഡോ.സെബിൻ എസ്. കൊട്ടാരം രചിച്ച ചലച്ചിത്ര ലേഖനങ്ങളുടെ സമാഹാരമായ ' സിനിമ: അനുഭവം, ഓർമ്മ, ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 17ാം തീയതി ശനിയാഴ്ച 2 മണിക്ക് നടക്കും. പ്രശസ്ത ചലച്ചിത്ര നടനും കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെംബറുമായ ശ്രീ. കൃഷ്ണപ്രസാദ്, ചലച്ചിത സംവിധായകൻ ഫാന്റം പ്രവീണിന് ( 'ഉദാഹരണം സുജാത ' ഫെയിം) പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. 

 

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രജനീകാന്ത്, കമലഹാസൻ, വിക്രം, നയൻതാര, അസിൻ, മംമ്ത മോഹൻദാസ്,  ഷീല, ഉർവശി ഉൾപ്പെടെ അൻപതോളം ചലച്ചിത്ര പ്രതിഭകളുടെ ജീവിത കഥ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

 

ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. തേക്കിൻകാട് ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോൽസവം. ഡോൾഫിൻ ബുക്സ് ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകർ.

 

അഡ്വ. എൻ. ചന്ദ്രബാബു ( സെക്രട്ടറി, കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ),   ശ്രീ. സുനീഷ് തോമസ് ( സ്പോർട്സ് എഡിറ്റർ, മലയാള മനോരമ, കോട്ടയം), ശ്രീ. ജോബിൻ എസ് കൊട്ടാരം ( എഴുത്തുകാരൻ), ശ്രീ. സിജി ആന്റണി ( വൈസ് പ്രിൻസിപ്പൽ, ട്രാഡ കോളജ് ഓഫ് സോഷ്യൽ സയൻസസ്, കോട്ടയം), ശ്രീ. സജി സോമൻ (നടൻ എം.ജി.സോമന്റെ മകനും ചലച്ചിത്ര നടനും) തുടങ്ങിയവർ പ്രസംഗിക്കും. കോട്ടയം ജില്ലാ പുസ്തകോൽസവത്തിൽ നൂറോളം പ്രസാധകരാണ് പങ്കെടുക്കുന്നത്.  ആയിരക്കണക്കിന് പുസ്തകങ്ങൾ വലിയ വിലക്കുറവിൽ വാങ്ങാൻ കഴിയും. 

 

പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: 7907260073

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com